ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 34 ലക്ഷം കടന്നു. മരണം 2,39,604

വാഷിങ്ങ്ടൻ : കോവിഡ് എന്ന മഹാമാരി ഇതുവരെ കവർന്നെടുത്തത് 2,39,604 ജീവനുകളെ. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പേർ മരണത്തിന് കീഴടങ്ങിയത് – 65,766 പേർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം അമേരിക്കയില്‍ ജീവൻ നഷ്ടമായത് 1883 പേർക്ക്.

സ്പെയിനിൽ 24,824, ഇറ്റലി 28,236, ബ്രിട്ടൺ, 27510 , ചൈന 4633 എന്നിങ്ങനെയാണ് പുതിയ മരണ നിരക്കുകൾ. ഇതു വരെ 3400601 പേർ രോഗബാധിതരായി. ഇതിൽ 2079439 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്.

ഇന്ത്യയിൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം 37336 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 9951 പേർ രോഗമുക്തി നേടി.1218 പേർക്ക് ജീവൻ നഷ്ടമായി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത്. 11506 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 485 പേർ മരണപ്പെട്ടു. ഗുജറാത്തിൽ 4721 പേർക്ക് രോഗം സ്ഥിരീകരിച്ചു. 236പേർ മരണപ്പെട്ടു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം