കന്നഡയിലെ പ്രശസ്ത കവിയും, വിമർശകനുമായ പ്രൊഫസര്‍ കെ എസ് നിസാർ അഹമ്മദ് അന്തരിച്ചു

ബെംഗളൂരു : നിത്യോത്സവ കവി എന്നറിയപ്പെടുന്ന കന്നഡയിലെ പ്രശസ്ത കവിയും, സാഹിത്യ വിമർശകനുമായ പ്രൊഫസര്‍. കെ എസ് നിസാർ അഹമ്മദ് അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‍ ബെംഗളൂരു ജെ സി നഗറിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം

രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.  കർണാടക സർക്കാറിൻ്റെ പരമോന്നത സാഹിത്യ പുരസ്ക്കാരമായ പമ്പാ പുരസ്ക്കാരം, കവിതാ സമാഹാരത്തിനുള്ള കർണാടക സാഹിത്യ അക്കാദമി പുരസ്ക്കാരം, രാജ്യോത്സവ പുരസ്ക്കാരം എന്നിവ നേടിയിട്ടുണ്ട്.

മനസ്സു ഗാന്ധി ബസാറു, ബെണ്ണെ കദ്ദ നമ്മ കൃഷ്ണ, സഞ്ചെ അയിദര മളെ, മന ദൊംദിഗെ മാത്തു കഥെ, നിത്യോത്സവ, എന്നിവയാണ് പ്രമുഖ ക്യതികൾ. കന്നഡ സാഹിത്യത്തില്‍  നവ്യസാഹിത്യ പ്രസ്ഥാനത്തിലെ കവികളില്‍ പ്രമുഖനായിരുന്നു.

കർണാടക സർക്കാറിൽ ജിയോളജി വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. 407 മത് മൈസൂർ ദസറ ഉദ്ഘാടനം ചെയ്തത് പ്രൊഫസര്‍ നിസാർ അഹമ്മദ് ആയിരുന്നു. 2007 ൽ ഷിമോഗയിൽ. വെച്ചു നടന്ന 73 മത് ആഖില ഭാരതീയ കന്നഡ സാഹിത്യ സമ്മേളനത്തിൻ്റെ അധ്യക്ഷനായിരുന്നു. കൂവെംപു യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.
കെ എസ് നിസാർ അഹമ്മദിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അനുശോചനം രേഖപ്പെടുത്തി. നിസാർ അഹമ്മദിൻ്റെ വേര്‍പാട് കന്നഡ ഭാഷക്കും സാഹിത്യ ലോകത്തിനും കനത്ത നഷ്ടമാണെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം