നാട്ടിലേക്കുള്ള യാത്ര : ഇരുസംസ്ഥാനങ്ങളുടേയും അനുമതി വാങ്ങണം

ബെംഗളൂരു : ലോക്ക് ഡൗണിനെ തുടർന്ന് ബെംഗളുരു ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയവർക്ക് കേരളത്തിലേക്ക് പോകാനുള്ള നടപടിക്രമങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി അധികൃതർ :

 സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ.

1 . കേരളത്തിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്തി / വ്യക്തികൾ ആദ്യം നോർക്കയിൽ രജിസ്റ്റർ ചെയ്യണം. www.registernorkaroots.org എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്ട്രേഷൻ പൂർത്തിയാവുമ്പോൾ ലഭിക്കുന്ന ID നമ്പർ സൂക്ഷിച്ചു വെക്കുക. തുടർ നടപടികൾക്കു ഈ നമ്പർ ആവശ്യമാണ്.

2. കേരളത്തിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്തി, അയാൾക്കു പോകേണ്ട ജില്ലയുടെ കളക്ടറിൽ നിന്നും യാത്രാ അനുമതി വാങ്ങേണ്ടതാണ്. അതിനായി യാത്ര ചെയ്യുന്ന അംഗങ്ങളുടെ വിവരങ്ങൾ നോർക്കാ രജിസ്ട്രേഷൻ ഐഡി ഉപയോഗിച്ച് “കോവിഡ്-19 ജാഗ്രത” വെബ് സൈറ്റിൽ 03.05.2020 വൈകിട്ട് അഞ്ചു മണി മുതൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. (വെബ് വിലാസം: covid19jagratha.kerala.nic.in) ഓരോ ദിവസവും കേരളത്തിലേയ്ക്ക് മടങ്ങിവരാൻ അനുമതി നൽകിയിട്ടുള്ള യാത്രാക്കാരുടെ എണ്ണവും തിരക്കും മനസ്സിലാക്കി എൻട്രി ചെക്ക് പോസ്റ്റ് ഓരോ യാത്രക്കാരും തിരഞ്ഞെടുക്കേണ്ടതാണ്. നോർക്കാ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാത്തവർക്കും covid19jagratha.kerala.nic.in വഴി പുതുതായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

3. കേരളത്തിലെ ജില്ലാ കളക്ടർ ഓഫീസിൽ നിന്നും പാസ് ലഭിച്ച ശേഷം, കർണാടകയിൽ നിന്നും കേരള ബോർഡർ വരെ യാത്ര ചെയ്യാനുള്ള പാസ്സിന് അപേക്ഷിക്കണം. കർണാടക സർക്കാരിന്റെ  സേവാ സിന്ധു വെബ് സൈറ്റു വഴി  ഇതു സാധ്യമാകും. ഈ പാസ്സ് കൂടി  നേടാന്ക്കാ‍ ഓരോ യാത്രക്കാരനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കർണാടകം നിലവിലുള്ള സാഹചര്യത്തിൽ ഒരു പ്രാവശ്യം മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.( One Time Pass ) കർണാടകയിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് റെജിസ്റ്റർ ചെയ്യാനുള്ള വെബ് സൈറ്റ് നിലവിൽ പ്രവർത്തിക്കുന്നുണ്ട്. https://sevasindhu.karnataka.gov.in/Sevasindhu/English – ഈ പാസ്സ്  ഉപയോഗിച്ച് കർണാടകയിൽ നിന്നും നിർദിഷ്ട കേരള ബോർഡർ വരെ യാത്ര ചെയ്യാൻ കഴിയും.  ബാംഗ്ലൂർ വൺ സെന്റർ, ബിബിഎംപിവാർഡ് ഓഫിസ്, ഓരോ ജില്ലയിലും കലക്ടർമാർ നിശ്ചയിക്കുന്ന ഓഫിസുകൾ എന്നിവിടങ്ങളിൽ നേരിട്ടും അപേക്ഷസമർപ്പിക്കാം. മേൽപറഞ്ഞ യാത്രാ പാസുകൾ ലഭിച്ചതിനുശേഷം മാത്രമേ കർണാടകയിൽ നിന്നും യാത്ര തുടങ്ങാൻ പാടുള്ളൂ എന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം.

4. കേരള സംസ്ഥാനം നോട്ടിഫൈ ചെയ്തിട്ടുള്ള അതിർത്തി ചെക്ക് പോസ്റ്റുകളിൽക്കൂടി മാത്രം ആളുകൾ സംസ്ഥാനത്തിനകത്തേയ്ക്ക് പ്രവേശിക്കേണ്ടതും രോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന ആരോഗ്യപരിശോധനയ്ക്ക് വിധേയമാകേണ്ടതുമാണ്. ചെക്ക് പോസ്റ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഓരോ ദിവസവും അതിർത്തികളിലൂടെ കടത്തി വിടുകയുള്ള. കോവിഡ്-19 ജാഗ്രത വെബ്സൈറ്റിൽ ലഭ്യമായ സ്‌ളോട്ടുകളുടെ അടിസ്ഥാനത്തിൽ യാത്രാ തീയതിയും എൻട്രി ചെക്ക് പോസ്റ്റും ഓരോ യാത്രാക്കാർക്കും തിരഞ്ഞെടുക്കാവുന്നതാണ്.

5. ഓരോ വ്യക്തിയും സമർപ്പിച്ച വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയതിനുശേഷം രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പരിലേയ്ക്കും, ഇ-മെയിലിലേയ്ക്കും QR Code സഹിതമുള്ള യാത്രാനുമതി ബന്ധപ്പെട്ട ജില്ലാ കളക്ടർ നൽകുന്നതാണ്. ഇപ്രകാരമുള്ള യാത്രാനുമതി ലഭിച്ചതിനുശേഷം മാത്രമേ നിർദ്ദിഷ്ടയാത്ര തുടങ്ങുവാൻ പാടുള്ളൂ.

6. ഒരു വാഹനത്തിൽ ഒരു ഗ്രൂപ്പായി കുടുംബമായി യാത്ര ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ വ്യക്തിഗത രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ഗ്രൂപ്പ് രൂപീകരിക്കാവുന്നതാണ്. വ്യത്യസ്ത ജില്ലകളിലുള്ള വ്യക്തികൾ ഒരു ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ജില്ലാ അടിസ്ഥാനമാക്കി പ്രത്യേക ഗ്രൂപ്പുകൾ രൂപീകരിക്കേണ്ടതും, ഓരോ ഗ്രൂപ്പിനും ഒരേ വാഹന നമ്പർ നൽകേണ്ടതുമാണ്.

7. ചെക്ക് പോസ്റ്റുകളിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പരിശോധനയ്ക്കായി പ്രസ്തുത യാത്ര പെർമിറ്റ്‌ കൈയ്യിൽ കരുതേണ്ടതാണ്.

8. സാമൂഹിക അകലം പാലിക്കുന്നതിനായി ഒരു 5 സീറ്റർ വാഹനത്തിൽ 4ഉം, 7 സീറ്റർ വാഹനത്തിൽ 5 ഉം, വാനിൽ 10 ഉം, ബസ്സിൽ 25ഉം ആളുകൾ മാത്രമേ യാത്ര ചെയ്യുവാൻ പാടുള്ളൂ. യാത്രാ വേളയിൽ ശാരീരിക അകലം പാലിക്കേണ്ടതും, മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കേണ്ടതുമാണ്.

9. അതിർത്തി ചെക്ക് പോസ്റ്റ് വരെ മാത്രം വാടക വാഹനത്തിൽ വരുകയും അതിനുശേഷം മറ്റൊരു വാഹനത്തിൽ യാത്ര തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തികൾ അതത് സ്ഥലങ്ങളിൽ നിന്നും വാഹനങ്ങൾ ക്രമീകരിക്കേണ്ടതാണ്. യാത്രക്കാരെ കൂട്ടിക്കൊണ്ട് പോകുന്നതിനായിവരുന്ന വാഹനത്തിൽ ഡ്രൈവറെ മാത്രമേ അനുവദിക്കുകയുള്ളൂ. പ്രസ്തുത ഡ്രൈവറും യാത്രയ്ക്കുശേഷം ഹോം ക്വാറന്റൈൻ പ്രവേശിക്കേണ്ടതാണ്. യാത്രക്കാരെ കൂട്ടുന്നതിനായി അതിർത്ത ചെക്ക് പോസ്റ്റിലേയ്ക്ക് പോകണ്ട വാഹനത്തിന്റെ ഡ്രൈവർ കോവിഡ് ജാഗ്രതാ  വെബ് സൈറ്റിലൂടെ അതത് കളക്ടർമാരിൽ നിന്നും എമർജൻസി പാസ് വാങ്ങേണ്ടതാണ്.

10. അതിർത്തി ചെക്ക് പോസ്റ്റുകളിൽ മെഡിക്കൽ പരിശോധന നടത്തുന്നതാണ്. രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവർക്ക് വീട്ടിലേയ്ക്ക് പോകാവുന്നതും ഹോം ക്വാറന്റെനിൽ പ്രവേശിക്കേണ്ടതുമാണ്. രോഗലക്ഷണങ്ങൾ ഉള്ള യാത്രക്കാരെ കോവിഡ് കെയർ സെന്റർ/ഹോസ്പിറ്റലിലേയ്ക്ക് അയയ്ക്കുന്നതാണ്.

11. മറ്റ് സംസ്ഥാനങ്ങളിൽ കുടിങ്ങിപ്പോയിട്ടുള്ള കുട്ടികൾ/ഭാര്യഭർത്താവ്/മാതാപിതാക്കൾ എന്നിവരെ കൂട്ടിക്കൊണ്ടുവരുവാൻ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവരുണ്ടെങ്കിൽ അവർക്ക് ജില്ലാ കളക്ടർ പുറത്തുപോകുവാനും തിരിച്ച് വരുവാനുമുള്ള പാസ്സ് നൽകേണ്ടതാണ്. പ്രസ്തുത പാസ്സിൽ യാത്ര ചെയ്യുന്ന ആളുടെ പേര്, കൊണ്ടുവരുവാനുദ്ദേശിക്കുന്ന ബന്ധുവിന്റെ പേര് എന്നിവ ഉണ്ടാകേണ്ടതാണ്. ഇത്തരം യാത്രകൾ നടത്തുന്നവർ ക്വാറന്റൻ സംബന്ധിച്ച എല്ലാ നടപടി ക്രമങ്ങളും പാലിക്കേണ്ടതാണ്. ഏത് സംസ്ഥാനത്തിലേയ്ക്കാണോ പോകേണ്ടത് ആ സംസ്ഥാനത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യുവാൻ കഴിയുകയുള്ളു.

12. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും യാത്രാക്കാരെകൊണ്ടുവരുന്ന വാടക വാഹനങ്ങൾക്കുള്ള മടക്ക പാസ്സ് കേരളത്തിലെ അതത് ജില്ലാ കളക്ടർമാർ നൽകേണ്ടതാണ്.

13 . കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ മൊബൈൽ ആപ്പ് അവരവരുടെ ഫോണുകളിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.

14. യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ , നോർക്ക ബാംഗ്ലൂർ ഓഫീസുമായോ ( 080-25585090 ) ഗവ. സെക്രട്ടേറിയറ്റിലെ വാർ റൂമുമായോ (0471 2781100/2781101) നിർദ്ദിഷ്ട അതിർത്തി ചെക്ക് പോസ്റ്റ് മായോ ബന്ധപ്പെടേണ്ടതാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം