കർണാടകയിൽ മദ്യവിൽപ്പന ആരംഭിച്ചു ; ആദ്യ ദിനം വിറ്റുതീർത്തത് 45 കോടിയുടെ മദ്യം

ബെംഗളൂരു : ഒന്നര മാസത്തെ ഇടവേളക്ക് ശേഷം ഇന്നലെ മദ്യവിൽപ്പനശാലകള്‍ തുറന്നപ്പോൾ വിറ്റത് 14 ലക്ഷം ലിറ്റർ മദ്യം. 45 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാരിനു ആദ്യദിനത്തില്‍ ലഭിച്ചത്.

ഇന്നലെ രാവിലെ 9 മണി മുതൽ രാത്രി 7വരെ മദ്യവിൽപ്പനശാലകൾ തുറന്നു പ്രവർത്തിക്കുമെന്നായിരുന്നു സർക്കാർ അറിയിപ്പ്. എന്നാൽ പുലർച്ചെ അഞ്ചു മണി മുതൽ തന്നെ മദ്യശാലകള്‍ക്കു മുന്നില്‍ ക്യൂ പ്രത്യക്ഷമായി. ഇന്ദിരാ നഗർ 100 ft, വസന്ത് നഗർ, ബെംഗളൂരു സെൻട്രൽ, എം ജി റോഡ്, കണ്ണിംങ്ങ്ഹാം റോഡ് എന്നിവിടങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ബെംഗളൂരു നഗരത്തിലെ പലയിടത്തും തിരക്കു കൂട്ടിയവരെ ഓടിക്കാൻ പോലീസിന് ലാത്തി വീശേണ്ടിവന്നു.

സാമൂഹ്യ അകലം പാലിക്കാനും തിരക്ക് ഒഴിവാക്കാനും വേണ്ടി മദ്യ വിൽപ്പനശാലകൾക്കു മുന്നിൽ പോലീസ് ബാരിക്കേഡുകൾ സജ്ജീകരിച്ചിരുന്നു. സ്ത്രീകൾക്കായി ചിലയിടങ്ങളിൽ പ്രത്യേക ക്യൂ ഏർപ്പെടുത്തിയിരുന്നു. ഒരാൾക്ക് മൂന്ന് കുപ്പി മദ്യവും ആറു കുപ്പി ബിയറും വാങ്ങാൻ മാത്രമേ അനുമതിയുണ്ടായിരുന്നുള്ളു. പോലീസ്, എക്സൈസ് ഉദ്യോഗസ്ഥൻമാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു വിൽപ്പന.
ലോക് ഡൗൺ ഇളവുകളെ തുടർന്ന് സർക്കാറിനു കീഴിൽ പ്രവർത്തിക്കുന്ന ചില്ലറ വിൽപ്പനശാലകളാണ് തുറന്നത്. ബാറുകൾ, പബ്ബുകൾ, മാളുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലെ നിരോധനം തുടരുകയാണ്. രാജ്യം ജനതാ കർഫ്യൂ ആചരിച്ച മാർച്ച് 22 മുതലാണ് സംസ്ഥാന വ്യാപകമായി മദ്യശാലകൾ അടച്ചിട്ടത്. 3.9 ലക്ഷം ലിറ്റർ ബിയറും 8.5 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമ്മിത മദ്യവുമാണ് ഇന്നലെ വിറ്റുതീർന്നത്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം