ലോക് ഡൗൺ : ബെംഗളൂരുവിൽ നിന്നും ട്രെയിൻ, മന്ത്രി കെ ടി ജലീലിനു എസ് വൈ എസ് നിവേദനം നൽകി

ബെംഗളൂരു : ലോക്‌ ഡൗൺ മൂലം ബെംഗളുരുവിലും പരിസരപ്രദേശങ്ങളിലും കുടുങ്ങിക്കിടക്കുന്ന മലയാളികളായ കുടുംബങ്ങളെയും തൊഴിലാളികളെയും കച്ചവടക്കാരെയും അവരുടെ സ്വദേശങ്ങളിലേേക്ക് എത്രയും പെട്ടെന്ന് എത്തിക്കുവാനുള്ള സഹായമഭ്യർത്ഥിച്ച് എസ് വൈ എസ് ബെംഗളൂരു ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ മന്ത്രി കെ ടി ജലീലിനു നിവേദനം നൽകി.

മലപ്പുറം ജില്ലാ കലക്ടറേറ്റിൽ വെച്ചു മന്ത്രിയേയും കലക്ടർ ജാഫർ മാലികിനേയും നേരിൽ കണ്ട് മലയാളികളുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി. നിവേദനത്തിന്റെ കോപ്പി കേരള മുഖ്യമന്ത്രിക്കും, ഗതാഗത മന്ത്രിക്കും മെയിൽ വഴി അയച്ചു .
എസ് വൈ എസ് ബെംഗളൂരു സാന്ത്വനയുടെ നേതൃത്വത്തിൽ 100 ബസുകൾ അയക്കാൻ സന്നദ്ധമാണെന്ന് മന്ത്രിയെ അറിയിച്ചു. നിവേദനം സ്വീകരിച്ച ശേഷം  ബസ്സിൽ യാത്രക്കാരെ കൊണ്ടുപോകുമ്പോഴുള്ള ആരോഗ്യ പ്രശ്നം ഓർമിപ്പിച്ച മന്ത്രി രണ്ടു ദിവസത്തിനുള്ളിൽ തീവണ്ടി സൗകര്യം ഏർപ്പെടുത്തുമെന്നും ഉറപ്പുനൽകി. ധാരാളം കുടുംബങ്ങളും സ്ത്രീകൾ അടക്കമുള്ള മലയാളികളും സ്വന്തം വാഹനം ഇല്ലാത്തതിന്റെ പേരിൽ നാട്ടിലേക്ക് പോകാൻ കഴിയാതെ വിഷമിക്കുകയാണെന്ന കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
എസ് വൈ എസ് ബെംഗളൂരു ജില്ലാ സെക്രട്ടറി മുജീബ് സഖാഫി കൂട്ടായി, സാന്ത്വനം തിരൂർ കൺവീനർ അബ്ബാസ് കെ പി, മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗം മുജീബ് റഹ്മാൻ വടക്കേമണ്ണ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം