14 റെയിൽവേ സ്‌റ്റേഷനുകളിൽ കോവിഡ് കെയർ സെൻ്ററുകൾ

ബെംഗളൂരു : ദക്ഷിണ പശ്ചിമ റെയില്‍വേയുടെ കീഴിലുള്ള 14 സ്റ്റേഷനുകളിൽ കോവിഡ് കെയർ സെൻ്ററുകൾ ആരംഭിച്ചു.  ബെംഗളൂരു കെ എസ് ആർ റെയിൽവേ സ്റ്റേഷൻ, ഹുബ്ലി, മൈസൂരു, യശ്വന്തപുര, ഹരിഹർ, ശിമോഗ, ഹോസ്പേട്ട്, തലഗുപ്പ, വിജയപുര, ബെൽഗാവി, വാസ്കോ ഡി ഗാമ എന്നീ റെയിൽവേ സ്റ്റേഷനുകളിലാണ് കോവിഡ് കെയർ സെൻ്ററുകൾ ആരംഭിച്ചത്.
ട്രെയിൻ കോച്ചുകളാണ് ചികിത്സാ സൗകര്യങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടു കെയർ സെൻ്ററുകളായി മാറ്റിയത്. പരിശോധിച്ചവരിൽ നിന്നും ഫലം പൊസിറ്റീവായവർക്ക് പ്രത്യേക കോച്ചുകളുണ്ടായിരിക്കും. റെയിൽവേ ഇത്തരത്തിൽ ഇന്ത്യയിൽ ഇരുപത്തി മൂന്നു സംസ്ഥാനങ്ങളിലായി ആകെ 5231 കോച്ചുകളാണ് കോവിഡ് കെയർ സെൻ്ററുകളായി ഒരുക്കിയിരിക്കുന്നത്. 85 സ്റ്റേഷനുകളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 2500 ഓളം ഡോക്ടർമാർ, 35000 പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് കോവിഡ് സംബന്ധമായ പ്രാഥമിക പരിശോധന, ഐസൊലേഷൻ എന്നിവ മാത്രമേ ഈ കോച്ചുകളിൽ ഉണ്ടാകൂ. കോവിഡ് കേന്ദ്രങ്ങളുടെ അപര്യാപ്തത ഉള്ള സ്ഥലങ്ങളിലായിരിക്കും ഇത്തരത്തിലുള്ള കെയർ സെൻ്ററുകൾ സ്ഥാപിക്കുന്നതെന്നു റെയിവേ മന്ത്രാലയം വ്യക്തമാക്കി

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം