കർണാടകക്ക് പ്രതിമാസം 2.1 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം സൗജന്യമാക്കി കേന്ദ്രം

ബെംഗളുരു : ദേശീയ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം സംസ്ഥാനത്തിന് പ്രതിമാസം 2.1 ലക്ഷം ടണ്‍ ഭക്ഷ്യ ധാന്യം സൗജന്യമാക്കി കേന്ദ്ര സർക്കാർ. മൂന്നു മാസത്തേക്കാണ് ഈ സൗജന്യം. പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പദ്ധതിക്കു കീഴിൽ ഏപ്രിൽ മുതൽ ജൂൺ വരെയാണ് ഭക്ഷ്യ ധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്യുകയെന്ന് ഫുഡ് കോർപ്പറേഷൻ ചെയർമാൻ ഡി വി പ്രസാദ് അറിയിച്ചു.

ഭക്ഷ്യ സുരക്ഷാ നിയമത്തിനു കീഴിലുള്ള സംസ്ഥാനത്തെ 4.01 കോടി വരുന്ന ഗുണഭോക്താക്കൾക്ക് ഇതിൻ്റെ പ്രയോജനം ലഭ്യമാകും. ഇതിനായി ചിലവു വരുന്ന 2,351 കോടി രൂപ കേന്ദ്ര ഗവർമെൻ്റാണ് വഹിക്കുന്നത്. സംസ്ഥാനത്തിനുള്ള ഭക്ഷ്യധാന്യത്തിൻ്റെ അളവ് 4.45 ലക്ഷം ടണ്ണായി ഇതിനകം ഉയർത്തിയിട്ടുണ്ട്. ലോക് ഡൗൺ കാലയളവിൽ വിവിധ സ്കീമുകളിലായി കർണാടകക്ക് അനുവദിച്ചത് 8.51 ലക്ഷം ടൺ ഭക്ഷ്യ ധാന്യമാണ്.

ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി എല്ലാ സംസ്ഥാനങ്ങൾക്കുമുള്ള ഭക്ഷ്യധാന്യ വിഹിതത്തിൻ്റേയും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത, സംഭരണം, വിതരണം, ഗുണനിലവാരം എന്നിവയും എഫ് സി ഐ ഗൗരവമായി നിരീക്ഷിച്ചുവരികയാണെന്നും ചെയർമാൻ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം