ബിബിഎംപി തിരഞ്ഞെടുപ്പ് മാറ്റി വെക്കാൻ സാധ്യത

ബെംഗളൂരു: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ബിബിഎംപി തിരഞ്ഞടുപ്പ് നീട്ടിവെക്കാനുള്ള സാധ്യത ഏറുന്നു. ഈ വർഷം സെപ്തംബറോടെയാണ് മേയർ ഗൗതം കുമാറിൻ്റെ കാലാവധി അവസാനിക്കുന്നത്. ബിബിഎംപിക്കു കീഴിലുള്ള വാർഡുകളുടെ പുനർനിർണ്ണയ മടക്കമുള്ള കാര്യങ്ങൾ ആഗസ്തിന് മുമ്പായി ചെയ്തു തീർക്കണം. എന്നാൽ നഗരത്തിനകത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതോടെ ഇതു അസാധ്യമെന്നാണ് വിലയിരുത്തുന്നത്. നഗരത്തിലെ നിരവധി വാർഡുകൾ കണ്ടെയ്മെൻറ് ഏരിയകളാണ്. അതു കൊണ്ടു തന്നെ നഗരത്തിലെ ജനജീവിതം സാധാരണ നിലയിൽ എത്തിയാൽ മാത്രമെ തിരഞ്ഞടുപ്പ് സാധ്യമാകു എന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കർണാടകയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് ബിബിഎംപി അടക്കമുള്ള ബെംഗളൂരു അർബനിലാണ്.

നിലവിൽ ബിജെപിക്കാണ് ബിബിഎംപി ഭരണം. 198 സീറ്റുകളിൽ 101 സീറ്റുകളാണ് ബിജെപിക്ക് ഉള്ളത് പ്രതിപക്ഷമായ കോൺഗ്രസ്സിന് 76 ഉം, ജെഡിഎസിന് 14 ഉം സീറ്റുകളുണ്ട്. ഇതു കൂടാതെ 7 സ്വതന്ത്രരുമുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം