ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിനിൽ എത്തുന്നത് 269 യാത്രക്കാർ

തിരുവനന്തപുരം : ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിനിൽ എത്തുന്നത് 269 യാത്രക്കാർ. മധ്യ കേരളത്തിൽ നിന്നുള്ള ആളുകളാണ് എറണാകുളം സ്റ്റേഷനിൽ കൂടുതലായി ഇറങ്ങുന്നത്. ഡൽഹിയിൽ നിന്ന് ഇന്നലെയാണ് പ്രത്യേക ട്രെയിൻ കേരളത്തിലേക്ക്  പുറപ്പെട്ടത്. ലക്ഷദ്വീപിൽ നിന്നുള്ള രണ്ട് പേരും യാത്രക്കാരിൽ ഉൾപെടുന്നുണ്ട്.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം

എറണാകുളം -38, കോട്ടയം -25, ഇടുക്കി -6, ആലപ്പുഴ -14,പത്തനംതിട്ട -24,തൃശൂർ -27, പാലക്കാട്‌ -11, മലപ്പുറം -12, പോകേണ്ട ജില്ല വ്യക്തമാകാത്തവർ -110

യാത്രക്കാരെ അതാത് ജില്ലകളിലേക്ക് എത്തിക്കാനായി 10 ബസുകൾ ആണ് തയ്യാറാക്കിയിട്ടുള്ളത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, എറണാകുളം ജില്ലകളിലലേക്കുള്ള   യാത്രക്കാർക്കായാണ് ബസുകൾ നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ യാത്രക്കാർ ഉള്ള ജില്ലകളിലേക്ക് സർവീസ് നടത്താൻ നാല് അധിക ബസുകൾ കൂടി അനുവദിച്ചിട്ടുണ്ട്. സ്റ്റേഷനിൽ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരെയും കർശന പരിശോധനക്ക് ശേഷം മാത്രമേ സ്റ്റേഷന് പുറത്തേക്കിറങ്ങാൻ അനുവദിക്കൂ. രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലേക്ക് മാറ്റാനായി പ്രത്യേക ആംബുലൻസുകളും ആരോഗ്യ വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഇവരെ  പ്രത്യേക ഗേറ്റിൽ കൂടിയാവും പുറത്തേക്ക് എത്തിക്കുന്നത്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം