ക്വാറൻ്റെയിനിന് സമ്മതിച്ചില്ല : 19 യാത്രക്കാരെ തിരിച്ചയച്ചു

ബെംഗളൂരു : ഡൽഹിയിൽ നിന്നും കർണാടക സ്വദേശികളുമായി ബെംഗളൂരുവിലെത്തിയ ആദ്യ ട്രെയിനിലെ യാത്രക്കാരിൽ ക്വാറൻ്റെയിനിൽ പോകാൻ വിസമ്മതിച്ച 19 യാത്രക്കാരെ ഡൽഹിയിലേക്ക് തിരിച്ചയച്ചു. ഇന്നലെ രാത്രി പുറപ്പെട്ട രാജധാനി ട്രെയിനിൽ പ്രത്യേക കോച്ച് ഏർപ്പെടുത്തിയാണ്  ഇവരെ മടക്കി അയച്ചത്.
ഉത്തരേന്ത്യൻ തലസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ 1000 പേരുമായി ഇന്നലെ രാവിലെയാണ് പ്രത്യേക തീവണ്ടി ബെംഗളൂരുവില്‍ എത്തിയത്. ഇവരുടെ യാത്ര ചിലവുകള്‍ സൗജന്യമായിരുന്നു. സ്റ്റേഷനിൽ പരിശോധനാ സൗകര്യമടക്കം എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിയിരുന്നു. പരിശോധനക്കു ശേഷം ക്വാറൻ്റെയിനിൽ പോകാൻ നിർദ്ദേശിച്ചപ്പോഴാണ് 140 ഓളം യാത്രക്കാർ നിർദ്ദേശം നിരസിക്കുകയും തങ്ങൾക്ക് വീട്ടിൽ പോകാനോ അല്ലെങ്കിൽ തിരിച്ചു ഡൽഹിയിലേക്ക് പോകാനോ ഉള്ള സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെ രാത്രി ഡൽഹിയിലേക്ക് പുറപ്പെടുന്ന രാജധാനി എക്സ്പ്രസ്സിൽ ഇവരെ തിരിച്ചുവിടാൻ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാൽ 19 പേർ മാത്രമാണ് പിന്നീട് തിരിച്ചു പോകാൻ തയ്യാറായത്. ബാക്കിയുള്ളവർ സർക്കാർ നിർദ്ദേശമനുസരിച്ച് ക്വാറൻ്റെയിൻ കേന്ദ്രങ്ങളിലേക്ക് പോകുകയും ചെയ്തു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം