കര്‍ണാടക പി.സി.സി ഏർപ്പെടുത്തിയ ബസിൽ നിന്ന് യാത്രക്കാരെ ഇറക്കിവിട്ടു എന്ന വാർത്ത വ്യാജ്യം : വിശദീകരണവുമായി മീഡിയ വിഭാഗം തലവനായ മുഹമ്മദ് ഹാരിസ് നാലപ്പാട്

ബെംഗളൂരു : കർണ്ണാടക.പി.സി.സി കേരളത്തിലേക്ക് ഏർപ്പെടുത്തിയ ബസിലെ യാത്രക്കാരെ ബസിൽ നിന്ന് ഇറക്കിവിട്ടു എന്ന വാർത്ത വ്യാജമാണെന്ന വിശദീകരണവുമായി കർണ്ണാടക പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ സോഷ്യൽ മീഡിയ വിഭാഗം തലവനായ മുഹമ്മദ് ഹാരിസ് നാലപ്പാട്.

കർണ്ണാടകയിൽ ലോക്ക് ഡൗൺ മൂലം കുടുങ്ങിപ്പോയ മലയാളികൾക്കായി വിപുലവും വിശാലവുമായ വാർറൂമാണ് ഞങ്ങള്‍ ഏർപെടുത്തിയിരിക്കുന്നത്. ഈ പ്രോജക്ട് കർണ്ണാടക പി.സി.സി അദ്ധ്യക്ഷൻ ഡി.കെ ശിവ കുമാറിൻ്റെയും കോൺഗ്രസ്സ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് മുന്നോട്ട് പോകുന്നത്. ഇതിന് പിന്നിൽ കൂട്ടായ പരിശ്രമമാണ് ഉള്ളത്. ഇന്നലെ ഇവിടെ നിന്നും പുറപെട്ടത് എട്ട് ബസ്സുകളാണ്. അതിൽ പുറപ്പെട്ട യാത്രക്കാരുടെ ഫോൺ നമ്പറുകളും മറ്റു വിവരങ്ങളും വാർ റൂമിൽ ലഭ്യമാണ്. കേരളത്തിലേക്കുള്ള ഈ യാത്രക്കാർക്ക് വല്ല വിധേനെയുള്ള ബുദ്ധിമുട്ട് യാത്രക്കിടയിൽ ഉണ്ടായിട്ടുണ്ടോ എന്ന് ആർക്കും വിളിച്ചു പരിശോധിക്കാവുന്നതാണ്. ഇവിടത്തെ പ്രവർത്തനങ്ങളെല്ലാം സുതാര്യമാണ്. കേരള, കർണ്ണാടക സർക്കാറുകളുടെ യഥാ വിധത്തിലുള്ള പാസ്സുകൾ ലഭിച്ചതിന് ശേഷം മാത്രമേ ഞങ്ങൾ യാത്രയ്ക്ക് അനുവദിക്കാറുള്ളു. രാത്രിയും പകലുമെന്നില്ലാതെ ഇതിനായി കുടുംബം പോലെ  പ്രവർത്തിക്കുന്ന വിപുലവും വിശാലവുമായ ഒരു ടീമാണ് ഇവിടെയുള്ളത്. ഞങ്ങൾ യാത്രക്കാരെ ഇറക്കിവിട്ടെന്ന യാത്ര ദയവായി പ്രചരിപ്പിക്കാതിരിക്കുക. ഓരോരുത്തരെയും യഥാ സ്ഥാനത്ത് ഇറക്കി തന്നെയാണ് ഞങ്ങൾ ഇതുവരെ അവരവരുടെ സ്ഥലങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിനതീതമായി മാനുഷിക മൂല്യങ്ങളോടുകൂടിയുള്ള രീതിയിൽ ഞങ്ങളുടെ പ്രവർത്തനങ്ങളെ കാണാൻ അഭ്യർത്ഥിക്കന്നു. യാത്രക്കാരിൽ നിന്ന് ഒരു ചില്ലി കാശുപോലും വാങ്ങാതെ കെ.പി സി സി യുടെ സ്വന്തം ചിലവിലാണ് യാത്ര സംഘടിപ്പിക്കന്നത്. മുഹമ്മദ് ഹാരിസ് നാലപ്പാട് പറഞ്ഞു.

വീഡിയോ കാണാം….

:


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം