ബെംഗളൂരു തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ച (23.05.2020) പുറപ്പെടും

ബെംഗളൂരു : കേരളത്തിലേക്കുള്ള ബെംഗളൂരുവിൽ നിന്നുള്ള ആദ്യ ട്രെയിൻ ശനിയാഴ്ച (23-05-2020) വൈകുന്നേരം പുറപ്പെടുമെന്ന് നോർക്ക റൂട്സ് ബെംഗളൂരു അറിയിച്ചു. ട്രെയിൻ പുറപ്പെടുന്ന സമയം, സ്റ്റേഷൻ എന്നിവ ഉടൻ അറിയിക്കുന്നതാണെന്നും നോർക്ക ഓഫീസർ അറിയിച്ചു.

ലോക് ഡൗണിന് ശേഷം കർണാടകയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ആണിത്. ഇന്നു പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നെങ്കിലും യാത്രക്കാർ തികയാതെ വന്നതിനാലാണ് യാത്ര നീട്ടിയത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്പെഷ്യൽ ട്രെയിനിന് പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടായിരിക്കുമെന്ന് നോർക്ക അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്കയുടെ ബെംഗളൂരു ഓഫീസുമായി ബന്ധപെടാം. 0471- 2517225, 0471- 2781100, 080-25585090, 0471- 2781101


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം