143 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു : ഇതിൽ പത്തു വയസ്സിന് താഴെയുള്ള 26 കുട്ടികളും

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 143 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1605 ആയി ഉയർന്നു. ബെംഗളൂരു അർബനിൽ ആറു പേർക്കു കൂടി ഇന്നു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മണ്ഡ്യയിലാണ്..

ഉഡുപ്പി 26, മണ്ഡ്യ 33  ഹാസൻ 13, ബെല്ലാരി 11, ബെൽഗാവി 9, ഉത്തര കന്നഡ 7, ശിമോഗ 6,  ദക്ഷിണ കന്നഡ 5, ധാർവാഡ് 5, ദാവൺഗരെ 3, ചിക്കബെല്ലാപുര 2,  മൈസൂരു 1, വിജയപുര  1, തുംകൂരു- 1, ഗദഗ് 2, റായിച്ചൂർ 5, കോലാർ 2, എങ്ങനെയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിൽ ഉള്ളത് മണ്ഡ്യയിലാണ്. 176 രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്. രണ്ടാമത് ബെംഗളൂരു അർബൻ ജില്ലയാണ്. 122 രോഗികൾ.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരു മലയാളിയും ഉണ്ട്. മണിപ്പാൾ ആശുപത്രിയിൽ ചികിത്സ തേടിയ കേരളത്തിൽ നിന്നുള്ള 60 കാരിക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പത്തു വയസിന് താഴെ 26 കുട്ടികൾ കൂടി ഉൾപ്പെടുന്നു.

15 പേർ  കൂടി ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 571  ആയി. ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം 992 ആണ്. ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം