ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ശ്രമിക്ക് ട്രെയിൻ പുറപ്പെട്ടു: നാടണയുന്നത് 1500 ഓളം യാത്രക്കാർ

ബെംഗളൂരു :  ആശങ്കകൾക്കും അനിശ്ചിതത്ത്വത്തിനും വിരാമമിട്ട് ലോക്
ഡൗണിൽ ബെംഗളൂരുവിൽ കുടുങ്ങിയ
മലയാളികളുമായി കേരളത്തിലേക്കുള്ള ആദ്യ ശ്രമിക്ക് ട്രെയിൻ ബെംഗളൂരു കണ്ടോൺമെൻ്റ് സ്റ്റേഷനിൽ നിന്നും പുറപ്പെട്ടു.
1500 ഓളം യാത്രക്കാരാണ് ട്രെയിനിൽ കേരളത്തിലേക്ക്
പുറപ്പെട്ടത്. ആരോഗ്യ പരിശോധന അടക്കമുള്ള എല്ലാ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾക്കു വിധേയമായികൊണ്ടായിരുന്നു യാത്ര. രാത്രി എട്ടുമണിക്കു പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും രണ്ടര മണിക്കൂർ വൈകി രാത്രി 10. 30 നാണ് ട്രെയിൻ പുറപ്പെട്ടത്.
യാത്രയുടെ ഭാഗമായുള്ള പരിശോധനക്കായി ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ ഇന്നു ഉച്ചക്ക് തന്നെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ എത്തി ചേർന്നിരുന്നു. ആരോഗ്യ പരിശോധനയും, രേഖാ പരിശോധനകളും കഴിഞ്ഞ് മണിക്കൂറുകളോളമാണ് ട്രെയിനിനായി കാത്തിരിക്കേണ്ടി വന്നത്. ഒരർത്ഥത്തിൽ  ക്ഷമയുടേയും കാത്തിരിപ്പിൻ്റേയും വലിയ അനുഭവമായി ഇന്നത്തെ യാത്ര എന്നു തന്നെ പറയാം
ബി.ബി എം പി അധികൃതർ യാത്രക്കാർക്കുള്ള ഭക്ഷണം, കുടിവെള്ളം എന്നിവ ഒരുക്കിയിരുന്നു. കോവിഡ് ജാഗ്രതാ പാസടക്കമുള്ള എല്ലാ പരിശോധനകൾക്കും ശേഷം 22 ഓളം ബി എം ടി സി ബസുകളിൽ യാത്രക്കാരെ സ്റ്റേഷനിൽ എത്തിച്ചു.
യാത്രക്കാരുടെ ആരോഗ്യ പരിശോധന അടക്കമുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ അന്തർസംസ്ഥാന യാത്രയുടെ ചുമതലയുള്ള നോഡൽ ഓഫിസർമാരായ ഡോ. എം.ടി റെജു ഐഎഎസ്,  സിമി മറിയം ജോർജ്ജ് ഐപിഎസ് എന്നിവർ എത്തിയിരുന്നു.  നോർക്ക റൂട്സ് കർണാടകയുടെ ചുമതലയുള്ള റീസ രഞ്ജിത്ത്,  കർണാടക ഡിസാസ്റ്റർ മാനേജ്മെൻ്റ് കമ്മിറ്റി അംഗം പ്രദീപ് കെ.കെ എന്നിവർ യാത്രക്കാർക്കുവേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.
മലയാളം മിഷൻ കർണാടക സ്റ്റേറ്റ് കോ ഓർഡിനേറ്റർ ബിലു സി നാരായണൻ, ജനറൽ സെക്രട്ടറി ടോമി ആലുങ്കൽ,  ഓർഗനൈസിംഗ് സെക്രട്ടറി ജെയ്സൺ ലൂക്കോസ്, ബെംഗളൂരു സൗത്ത് മേഖല കോർഡിനേറ്റർ ജോമോൻ കെ.എസ്,  കേരള സമാജം മല്ലേശ്വരം സോൺ ചെയർമാൻ രാജഗോപാൽ, സുവർണ കേരളസമാജം സംസ്ഥാന ജനറൽ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെ പി ശശിധരൻ, ഓർഗനൈസിംഗ് സെക്രട്ടറി ബിജു കോലം കുഴി,  ബെംഗളൂരു സൗത്ത് വെസ്റ്റ് കേരള സമാജം പ്രസിഡണ്ട് അഡ്വ. പ്രമോദ് നമ്പ്യാർ തുടങ്ങിയവർ പാലസ് ഗ്രൗണ്ടിലെത്തുകയും ആരോഗ്യ പരിശോധന അടക്കം യാത്രക്കാർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.
ഫാ.ജോർജ്ജ് കണ്ണന്താനം നേതൃത്വം നൽകുന്ന കോറോണ കെയർ പ്രോജക്ടിൻ്റെ ഭാഗമായി യാത്രക്കാർക്കായി ലഘുഭക്ഷണ കിറ്റും ഒരുക്കിയിരുന്നു.

ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം കേരളമൊഴികെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലേക്കുമായി 121 ഓളം ട്രെയിനുകളാണ് കർണാടകയിൽ പുറപ്പെട്ടത്.  കേരളത്തിലേക്കുള്ള ട്രെയിനിനായി മലയാളി സംഘടനകളും രാഷ്ട്രീയ പാർട്ടികളും കേരള- കർണാടക സർക്കാറുകളിൽ സമ്മർദ്ദം ചെലുത്തിയിരുന്നതിൻ്റെ ഫലമായാണ് ഒടുവിൽ ട്രെയിൻ പ്രഖ്യാപിച്ചത്. നോർക്കയ്ക്കായിരുന്നു ബുക്കിംഗ് ചുമതല. നോൺ എ.സി ചെയർ കാറായ ട്രെയിനിന് ഒരാൾക്ക് 1000 രൂപയായിരുന്നു ടിക്കറ്റ് തുക. ടിക്കറ്റിനൊപ്പം യാത്രക്കാർ കേരളത്തിൽ പ്രവേശിക്കാനുള്ള കോവിഡ് ജാഗ്രത പാസും നിർബന്ധമായി കരുതണമെന്നും അധികൃതർ അറിയിച്ചിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം