ബസ് ചാർജ് നിരക്കിൽ മാറ്റം വരുത്തി ബിഎംടിസി : പുതിയ നിരക്കുകള്‍ നാളെ മുതല്‍

ബെംഗളൂരു : ചെറിയ ദൂരത്തേക്കു യാത്ര ചെയ്യുന്നവരില്‍ നിന്നു പോലും 70 രൂപയുടെ പ്രതിദിന പാസ് നിർബന്ധമാക്കി ഏറെ വിമർശനങ്ങൾ നേരിട്ട ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഏകീകൃത ടിക്കറ്റിംഗ് ( ഫ്ലാറ്റ് ഫെയർ) സംവിധാനം ഏര്‍പ്പെടുത്തുന്നു. ദൂരത്തെ അടിസ്ഥാനമാക്കി ആറ് സ്ലാബുകളുള്ള ഫ്ലാറ്റ് ഫെയർ സംവിധാനമാണ് കോർപ്പറേഷൻ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

5 രൂപയാണ് ഏറ്റവും ചുരുങ്ങിയ നിരക്ക്. ഇതിൽ രണ്ടു കിലോമീറ്റർ വരെ യാത്ര ചെയ്യാം. 4 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ 10 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. 5 മുതൽ 6 കിലോമീറ്റർ വരെ 15 രൂപ, 7 മുതൽ 14 കിലോമീറ്ററിന് 20 രൂപ, 15 മുതൽ 40 കിലോമീറ്റർ വരെ യാത്ര ചെയ്യുന്നതിന് 25 രൂപയുടെ ടിക്കറ്റാണ് എടുക്കേണ്ടത്. 41 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യുന്നവർ 30 രൂപയുടെ ടിക്കറ്റാണ് എടുക്കേണ്ടത്.

ലോക് ടൌണിന്റെ നാലാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പൊതു ഗതാഗത നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മെയ് 19 മുതല്‍ ബസ് സര്‍വീസ് പുനരാരംഭിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി യാത്രക്കാരുമായി കണ്ടക്ടര്‍ അടക്കമുള്ളവര്‍ കൂടുതല്‍ ഇടപെടുന്നത് ഒഴിവാക്കാനും കൂടിയാണ് 70 രൂപയുടെ  പ്രതി ദിന പാസ്‌ സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് കൂടുതല്‍ വിമര്‍ശനത്തിനു ഇടനല്‍കി.

യാത്രക്കാരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് ബി.എംടി സി ഈ വിഷയത്തില്‍ ഫ്ലാറ്റ് ഫെയർ സംവിധാനമടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളിച്ചു  സർക്കാറിന് അപേക്ഷ നൽകിയത്. സർക്കാർ ബി എം ടി സി യുടെ നിർദ്ദേശം ഉടൻ അംഗീകരിക്കുകയായിരുന്നു.

ചൊവ്വാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം