ബെംഗളൂരുവില്‍ നിന്ന് ഇന്നലെ വിമാനത്തില്‍ കേരളത്തിലെത്തിയത് 58 യാത്രക്കാര്‍

ബെംഗളൂരു : അഭ്യന്തര വ്യോമ സര്‍വീസ് ആരംഭിച്ചതോടെ ബെംഗളൂരുവില്‍ നിന്ന് ഇന്നലെ വിമാനത്തില്‍ നാട്ടിലെത്തിയത് 58 പേര്‍. 6ഇ 1729 – ഇന്‍ഡിഗോ വിമാനമാണ് ബെംഗളൂരുവില്‍ നിന്നുള്ള യാത്രക്കാരെ വഹിച്ചു കൊണ്ട് ഇന്നലെ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. വൈകീട്ട് 5.20 നാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്.

ഏഴ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 34 പുരുഷന്‍മാരും 24 സ്ത്രീകളുമുള്ള സംഘത്തില്‍ ആര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ല. മറ്റ് അരോഗ്യ പ്രശ്‌നങ്ങളുള്ള ഒരു മലപ്പുറം സ്വദേശിനിയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ജില്ലക്കാരായ മൂന്ന് പേരെ അവരുടെ താത്പര്യപ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ട കോവിഡ് കെയര്‍ സെന്ററിലാക്കി. മറ്റുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

മലപ്പുറം – 18, കണ്ണൂര്‍ – മൂന്ന്, കാസര്‍കോട് – ഒന്ന്, കോഴിക്കോട് – 28, പാലക്കാട് – അഞ്ച്, തൃശൂര്‍ – ഒന്ന്, വയനാട് – രണ്ട് എന്നിങ്ങനെയാണ് തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം