കേരളത്തില്‍ മദ്യവിതരണത്തിനുള്ള ബെവ്‌ ക്യൂ ആപ്പിന്‌ ഗൂഗിളിന്റെ അനുമതി

തിരുവനന്തപുരം : കേരളത്തില്‍‌ മദ്യവിതരണത്തിനുള്ള  ബെവ്‌ ക്യൂ (Bev Q) ആപ്പിന്‌ ഗൂഗിളിന്റെ അനുമതി. ആപ്പ്‌ പ്ലേ സ്‌റ്റോറിൽ ലഭ്യമാകുന്നതോടെ ഓണ്‍ലൈന്‍ മദ്യവിതരണം രണ്ടു ദിവസത്തിനകം ആരംഭിച്ചേക്കും.

സർക്കാർ സ്ഥാപനമായ ഐഐഐടിഎംകെ കൂടി സുരക്ഷാ പരിശോധന നടത്തിയശേഷമാണ്‌  പ്ലേ സ്‌റ്റോറിൽ ലോഡ്‌ ചെയ്യുക. തുടർന്ന്‌,പൊതുജനങ്ങൾക്ക്‌ ഡൗൺലോഡ്‌ ചെയ്യാം. ജിപിഎസ്‌ സംവിധാനത്തിലാകും ആപ്പിന്റെ  പ്രവർത്തനം. ഒരാൾക്ക്‌ 10 ദിവസത്തിനുള്ളിൽ 3 ലിറ്റർ വരെ മദ്യം വാങ്ങാം. 20 ലക്ഷം പേരെങ്കിലും ആപ് ഡൗൺലോഡ്‌ ചെയ്യുമെന്നാണ്‌ കരുതുന്നത്‌.

ബെവ്‌ ക്യൂ വെർച്വൽക്യൂ ആപ്‌ തയ്യാറാക്കിയത്‌ കൊച്ചി ആസ്ഥാനമായ ഫയർകോഡ്‌ ഐടി സൊല്യൂഷൻ ആണ്‌. ഓൺലൈൻ വഴി മദ്യം വാങ്ങാനുള്ള ആപ് ഉപയോഗം പഠിപ്പിക്കാൻ ഡെമൊ വീഡിയോ തയ്യാറാക്കിയിട്ടുണ്ട്‌. ആപ് ഡൗൺലോഡ്‌ ചെയ്യൽ, മദ്യം ബുക്ക്‌ ചെയ്യുന്നത്, ഓൺലൈൻ പേയ്‌മെന്റ്‌ തുടങ്ങിയ കാര്യങ്ങൾ ഇതിലുണ്ടാകും.

ബിവറേജസ്‌ കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും 301 ഔട്ട്‌ലെറ്റ്‌ വഴിയും ബാറുകളും ബിയർ വൈൻ പാർലറുകളും വഴിയുമാണ്‌ മദ്യവിതരണം.

ബെവ് ക്യൂ ജീവനക്കാര്‍ക്ക് പരിശീനം നല്‍കുമെന്ന് ബിവറേജസ്‌ കോർപറേഷന്‍ അറിയിച്ചു. സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൺ നമ്പർ അതിൽ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തിൽ ഹാജരാക്കണം. അവിടെ ബ്രാൻഡ് തിരഞ്ഞെടുത്ത് പണം അടയ്ക്കാം. ഒരു തവണ ബുക്ക് ചെയ്താൽ നാല് ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം