ലോക് ഡൗണ്‍ കാലം പ്രസവ നിരക്കിന്റെ ആക്കം കൂട്ടുമോ?

ബെംഗളൂരു : ലോക്ക് ഡൗണ്‍ കാലം ഇന്ത്യയില്‍ പ്രസവ നിരക്കിന്റെ ആക്കം കൂട്ടുമോ. സാധ്യത ഏറെയെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി ഐ പാസ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയവുമായി നടത്തിയ സര്‍വേയില്‍ കണ്ടെത്തിരിക്കുന്നത് ഗര്‍ഭനിരോധന ഉത്പന്നങ്ങളുടെ അഭാവം ലോക്ക് ഡൗണ്‍ കാലത്തെ ഗര്‍ഭനിരക്കിനെ ഉയര്‍ന്ന തോതിലാക്കും എന്നാണ്. ഇക്കാലയളവില്‍ അബോര്‍ഷനടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ചുരുങ്ങിയത് 18.5 ലക്ഷം സ്ത്രീകളെങ്കിലും പ്രസവത്തിന് നിര്‍ബന്ധിതരായേക്കും എന്നാണ് ഐഡിഎഫ് ഡയറക്ടര്‍ വിനോജ് മാനിംങ് പറയുന്നത്. ലൈംഗിക പീഡനത്തിന്റെ ഇരകളായ പെണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളുമടക്കം ഇതനുഭവിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലധികവും ലോക് ഡൗണ്‍ കാലത്ത് അടഞ്ഞു കിടന്നതിന്നാല്‍ അബോര്‍ഷനുള്ള സൗകര്യം ഇവര്‍ക്ക് നിഷേധിക്കപ്പെടുകയായിരുന്നു. ഇതു കൊണ്ടു തന്നെ അശാസ്ത്രീയമായ രീതിയില്‍ ഗര്‍ഭചിദ്രത്തിന് വിധേയമാകാന്‍ നിര്‍ബന്ധിതരായവരുമുണ്ട്. ഇതു ഭാവിയില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഗ്രാമീണ മേഖലയിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലുള്ളത്.

കോവിഡിന് പിന്നാലെ ഇന്ത്യ നേരിടാന്‍ പോകുന്നത് വലിയ തോതിലുള്ള ജനന നിരക്കാണെന്ന് യൂണിസെഫ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ മാസം 10ന് മാതൃദിനത്തോട് മുന്നോടിയായിട്ടായിരുന്നു യുഎന്‍ ഏജന്‍സിയായ യൂണിസെഫിന്റെ പ്രവചനം. മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള ഒമ്പത് മാസങ്ങളില്‍ ഗര്‍ഭം ധരിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നതോടെ ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും ലഭിക്കാനുള്ള ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളിലും കുറവുണ്ടാകും. അമ്മമ്മാരും കുഞ്ഞുങ്ങളും നിരവധി വെല്ലുവിളികള്‍ കൂടിയാണ് ഇക്കാലയളവില്‍ നേരിടേണ്ടി വരുന്നത്. നവജാത ശിശുക്കളുടെ മരണം നിരക്കും ഉയര്‍ന്നേക്കാന്‍ സാധ്യത ഏറെയാണെന്നും അതിനാല്‍ പ്രസവ സംബന്ധിയായ പരിശോധനകളിലും കരുതലുകളിലും വിട്ടുവീഴ്ച പാടില്ലെന്നും യൂണിസെഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം