ലോക് ഡൗണിനു നന്ദി : പത്തു വർഷമായി കാണാതായ മകൻ തിരിച്ചെത്തി

ബെംഗളൂരു :  രാജ്യത്തെല്ലാവരും ലോക്ഡൗണിനെ പഴിക്കുമ്പോഴും ലോക് ഡൗൺ കാലത്തെ സ്തുതിക്കുകയാണ് തുംകൂർ കുനിഗലിലെ ഗുന്നാഗരെ ഗ്രാമത്തിലെ കൃഷ്ണപ്പയും ഭാര്യയും. പത്തു വർഷം മുമ്പ് വീടുവിട്ടിറങ്ങിയ മകൻ വീട്ടിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. 2011 ൽ സ്കൂളിലേക്ക് പോയ മകൻ രംഗനാഥിനെ കുറിച്ച് പിന്നീട് ആർക്കും വിവരമുണ്ടായിരുന്നില്ല. മാതാപിതാക്കൾ മകനെ കാണാനില്ലന്ന് പറഞ്ഞ് പോലീസിനും മറ്റു അധികാരികൾക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ബീദറിലെ ബൽകിയിൽ കഴിയുകയായിരുന്ന രംഗനാഥിന് ലോക് ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടപ്പോഴാണ് നാടിനെ കുറിച്ചും അവിടെ തന്നെ കാത്തിരിക്കുന്ന മാതാപിതാക്കളെ കുറിച്ചും ബോധം വന്നത്. ഇതോടെയാണ് രംഗനാഥ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. ബീദർ കോവിഡ് ഹോട്ട് സ്പോട്ടായതിനാൽ വീട്ടിൽ മടങ്ങിയെത്തിയ രംഗനാഥ് ഇപ്പോൾ ഹുളിയൂരു ദുർഗയിലെ റെസിഡെൻഷ്യൽ സ്കൂളിൽ ക്വാറൻ്റെയിനിലാണ്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം