കേരളത്തില്‍ ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു : ചികിത്സയില്‍ ഉള്ളവര്‍ 632 പേര്‍

തിരുവനന്തപുരം : കേരളത്തില്‍  ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 പേര്‍ക്ക് രോഗം ഭേദമായി.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശത്ത് നിന്നും വന്നവരും 19 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്.

5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ. 5 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗമുണ്ടായത്. ഇതില്‍ ഒരാളുടെ കാര്യത്തില്‍ വ്യക്തത വരുന്നതേയുള്ളു. 24 പേരാണ് ഇന്ന് കോവിഡ് മുക്തരായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നെഗറ്റീവായത് തിരുവനന്തപുരം ആറ്, കൊല്ലം രണ്ട്, കോട്ടയം മൂന്ന്, തൃശൂര്‍ ഒന്ന്, കോഴിക്കോട്, അഞ്ച്, കണ്ണൂര്‍, രണ്ട്, കാസര്‍കോട് നാല്, ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ്‌.

തിരുവനന്തപുരം -14, മലപ്പുറം- 11, ഇടുക്കി- 9, കോട്ടയം -8, ആലപ്പുഴ -7, കോഴിക്കോട്- 7, പാലക്കാട്- 5, കൊല്ലം- 5, എറണാകുളം- 5, തൃശൂര്‍- 4, കാസര്‍കോഡ്- 3, കണ്ണൂര്‍- 2, പത്തനംതിട്ട- 2 എന്നിങ്ങനെയാണ് രോഗം പൊസിറ്റീവായത്.ഇന്ന് 4004 സാമ്പളാണ് പരിശോധിച്ചത്. ഇതുവരെ 1494 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 632 പേര്‍ ഇപ്പോള്‍ ചികിത്സിയലാണ്. 160,304 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍. 1440 പേരാണ് ഇതില്‍ ആശുപത്രിയിലുള്ളത്. ക്വാറന്റൈനില്‍ 1,58,861 പേരുണ്ട്. 241 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ പരിശോധനയ്ക്കയച്ച സാമ്പികള്‍ 73, 712 ആണ്. ഇതില്‍ രോഗബാധയില്ല എന്നുറപ്പാക്കിയത് 69,606 സാമ്പിളുകള്ാണ്.

സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 16711 സാമ്പിളുകളാണ് ശേഖരിച്ചത് . ഇതില്‍ 15264 എണ്ണം നെഗറ്റീവായി. ഹോട്‌സ്‌പോട്ടുരകളുടെ എണ്ണം 128 ആയെന്നും മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ വിശദീകരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം