കെ എൻ എസ് എസ് ചെറുകഥ മത്സരം

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി അംഗങ്ങൾക്കായി ചെറുകഥാ മത്സരം സംഘടിപ്പിച്ചു. ലോക്ക് ഡൌൺ മൂലം വീടുകളിൽ കഴിയുന്നവരെ കൂടുതൽ ക്രിയാത്മകമാക്കുന്നതിനായി സാംസ്കാരികവേദി ഒരുക്കിയ  അൺലോക്ക് ദി ഫൺലോക്ക് എന്ന പരിപാടിയുടെ  മൂന്നാമത് പ്രൊജക്റ്റ്‌ ആയിരുന്നു ഇത്. പതിനഞ്ച് വയസു വരെയുള്ള ജൂനിയർ വിഭാഗം പതിനാറു വയസു മുതലുള്ള സീനിയർ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത് . മലയാളത്തിലോ ഇംഗ്ലീഷിലോ സ്വന്തം കൈ അക്ഷരത്തിലോ ടൈപ്പ് ചെയ്തോ 2000 വാക്കുകളിൽ കവിയാത്ത രചനകൾ ആയിരുന്നു മത്സരത്തിലേക്ക് ക്ഷണിച്ചത്. ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ആയുഷ് ബി നായരും (വിജയനഗർ കരയോഗം ), രണ്ടാം സ്ഥാനം ദേവനന്ദ സജിത്തും, (അബിഗെരെ ), മൂന്നാം സ്ഥാനം മയൂഖ എം നായരും  (എം എസ് നഗർ ) കരസ്ഥമാക്കി. സീനിയർ വിഭാഗം മലയാളം വിഭാഗത്തിൽ ഒന്നാം സ്ഥാനം  ധന്യ (സർജാപുര ), രണ്ടും മൂന്നും സ്ഥാനങ്ങൾ ഹൊരമാവ് കരയായോഗത്തിലെ ദിലീപ് മോഹനും, ശ്രീജയും നേടി. ഇംഗ്ലീഷ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കീർത്തി നമ്പ്യാർ (ഇന്ദിരാനഗർ), രണ്ടാം സ്ഥാനം ജ്യോതി (എം എസ് നഗർ ), മൂന്നാം സ്ഥാനം നിധിൻ ദാസ് (അബിഗെരെ) എന്നിവരും കരസ്ഥമാക്കി. ചെയർമാൻ രാമചന്ദ്രൻ പാലേരി എല്ലാ മത്സരാർത്ഥികളെയും അഭിനന്ദനങ്ങൾ അറിയിച്ചു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം