കുടിയേറ്റ തൊഴിലാളികൾക്കായി കർണാടകയിൽ നിന്നും സൗജന്യ ചാർട്ടേഡ് വിമാനം

ബെംഗളൂരു : ലോക് ഡൗണിൽ സംസ്ഥാനത്ത് കുടുങ്ങിയ കുടിയേറ്റതൊഴിലാളികളെയും കുടുംബാംഗങ്ങളേയും ചാർട്ടേഡ് വിമാനത്തിൽ സൗജന്യമായി  നാട്ടിലെത്തിച്ച്  ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ (എന്‍എല്‍എസ്ഐയു.) പൂർവ്വ വിദ്യാർത്ഥികള്‍.

 

സ്ത്രീകളും കുട്ടികളും അടങ്ങുന്ന179 പേരെയാണ് ബെംഗളൂരുവിൽ നിന്നും അവരുടെ  സ്വന്തം നാടായ ചത്തീസ്ഗഡിലേക്ക് വിമാനത്തിൽ എത്തിച്ചത്. യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള ഇൻഡിഗോ വിമാനം വ്യാഴാഴ്ച  രാവിലെ എട്ടിന് ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടു. ചത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തില്‍ രാവിലെ പത്തുമണി യോടെ എത്തിയ ഇവരെ ആരോഗ്യ പരിശോധനക്കു ശേഷം അതാത് ജില്ലകളിലെ ക്വാറൻ്റെയിൻ കേന്ദ്രങ്ങളിലേക്ക് മാറ്റി.

 

ചത്തീസ്ഗഡിലെ ചില സന്നദ്ധ സംഘടനകളുടെ അഭ്യർത്ഥനയെ തുടർന്നാണ് പൂർവ്വ വിദ്യാർത്ഥികൾ ഈ ഉദ്യമം ഏറ്റെടുത്തത്. എൻ എൽ എസ് പൂർവ വിദ്യാർത്ഥിയും പ്രമുഖ നിയമ ഉപദേശ സ്ഥാപന മേധാവിയുമായ അജയ് ബാൽ ആണ് വിമാനം സ്പോൺസർ ചെയ്യാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത്. മിഷൻ ആഹാൻ വാഹൻ എന്നു പേരിട്ടിരിക്കുന്ന ഈ പ്രോജക്ടിലെ ആദ്യ വിമാനമാണിത്. തുടർന്നും ബെംഗളൂരുവിൽ നിന്ന് തൊഴിലാളികള്‍ക്കായി ഇത്തരത്തില്‍ വിമാനങ്ങൾ ഏർപ്പെടുത്തുന്നതാണെന്നും സംഘാടകർ അറിയിച്ചു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം