ബെംഗളൂരുവിലേക്ക് തിരിച്ചെത്തുന്നവര്‍ക്കായി ഹോം ക്വാറെന്റെയിന്‍ സംബന്ധിച്ച് പുതുക്കിയ നടപടി ക്രമങ്ങള്‍

ബെംഗളൂരു : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന് പുറത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ബെംഗളൂരുവിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് ഹോം ക്വാറെന്റെയിനുമായി ബന്ധപ്പെട്ട് ബെംഗളൂരു മഹാനഗര പാലിക പുതുക്കിയ നടപടി ക്രമങ്ങള്‍ ഇന്നലെ പുറത്തിറക്കി. ഇതു പ്രകാരമുള്ള പുതുക്കിയ നടപടി ക്രമങ്ങള്‍ ബിബിഎംപി പരിധിയില്‍ ഇന്നലെ മുതല്‍ നടപ്പില്‍ വന്നു.
ഹോം ക്വാറെന്റയിന്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് അറിയിപ്പില്‍ പറയുന്നുണ്ട്. അത്തരക്കാരെ ഇന്‍സ്റ്റിറ്റിറ്റ്യൂഷണലേക്കു മാറ്റും. ഹോം ക്വാറന്റെയിനില്‍ കഴിയുന്നവരുടെ വീട്ടുവാതിക്കല്‍ ക്വാറെന്റയിന്‍ ബോര്‍ഡ് പതിക്കും. റെസിഡന്‍സ് അസോസിയേഷനുകളുമായി ബന്ധപ്പെട്ട് മൂന്നംഗ ബൂത്ത് തല സംഘം ക്വാറെന്റയിന്‍ മേല്‍നോട്ടം വഹിക്കും.

 ഹോം ക്വാറെന്റയിന്‍ : പുതുക്കിയ പ്രത്യേക നടപടിക്രമങ്ങള്‍

ബിബിഎംപി പരിധിയില്‍പെട്ട വിമാനത്താവളങ്ങള്‍, റെയിവേ സ്റ്റേഷനുകള്‍, ജില്ലാ അതിര്‍ത്തികള്‍ എന്നിവയിലൂടെ ബെംഗളൂരുവിലെത്തുന്നവര്‍ നിര്‍ബന്ധമായും സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്ര ചെയ്യുന്ന ആളുടെ ഫോണ്‍ നമ്പര്‍, പിന്‍ കോഡ് അടക്കുള്ള വ്യക്തമായ വിലാസം എന്നിവ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയിരിക്കണം. യാത്രക്കാര്‍ ബെംഗളൂരുവില്‍ പ്രവേശിക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യ പരിശോധന ഉണ്ടായിരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന തരത്തില്‍ ഹോം ക്വാറന്റെയിന്‍ പൂര്‍ത്തിയാക്കണം.

  • വിദേശത്തു നിന്നും തിരിച്ചെത്തി ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിറ്റ്യൂഷണല്‍ ക്വാറെന്റെയിന്‍ പൂര്‍ത്തിയാക്കിയവര്‍
  • മഹാരാഷ്ട്ര ഒഴികെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍
  • മഹാരാഷ്ട്രയില്‍ നിന്നും തിരിച്ചെത്തി 7 ദിവസത്തെ ഇന്‍സ്റ്റിറ്റിറ്റ്യൂഷണല്‍ ക്വാറെന്റെയിന്‍ പൂര്‍ത്തിയാക്കിയവര്‍.
  • ബിസിനസ്സ് ആവശ്യത്തിനല്ലാതെ മറ്റു കാര്യങ്ങള്‍ക്കായി മഹാരാഷ്ട്രയില്‍ നിന്നും കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ടുമായി (ഐസിഎംആര്‍ അംഗീകൃത ലാബില്‍ നിന്ന്) റിപ്പോര്‍ട്ട് ലഭിച്ച് രണ്ടു ദിവസത്തിനകം ബെംഗളൂരുവിലെത്തുന്നവര്‍ എന്നിവര്‍ നിര്‍ബന്ധമായും ഹോം ക്വാറന്റെയിന്‍ പൂര്‍ത്തിയാക്കണം.

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മരണവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയവര്‍, ഗര്‍ഭിണികള്‍, പത്തു വയസ്സില്‍ താഴെയുള്ളവര്‍, അറുപതു വയസ്സിന് മുകളിലുളളവര്‍, ഗുരുതരമായ മറ്റു രോഗമുള്ളവര്‍ എന്നിവരെ പ്രത്യേക കാറ്റഗറിയില്‍പ്പെടുത്തി ഇന്‍സ്റ്റിറ്റിറ്റ്യൂഷണല്‍ ക്വാറെന്റെയിനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

താഴെ പറയുന്നവരെ ഹോം ക്വാറെന്റെയിനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

  • ബിസിനസ്സ് ആവശ്യത്തിനായി മഹാരാഷ്ട്രയില്‍ നിന്നും രണ്ടു ദിവസത്തില്‍ കൂടാത്ത ഐസിഎംആര്‍ അംഗീകൃത കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ടും ഏഴു ദിവസത്തിനകം തിരിച്ചു പോകാനുള്ള കണ്‍ഫോംഡ് ടിക്കറ്റ് ഉള്ളവര്‍.
  • ബിസിനസ് ആവശ്യത്തിനായി മടക്കടിക്കറ്റുമായി ഏഴു ദിവസത്തേക്ക് ബെംഗളൂരുവിലേക്കെത്തുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍.
  • വ്യക്തമായ യാത്രാ ടിക്കറ്റും മറ്റുമുള്ള അന്തര്‍ സംസ്ഥാന യാത്രക്കാര്‍.

ഹോം ക്വാറെന്റെയിന്‍ കാലയളവ്‌  

  • വിദേശത്തു നിന്നും വരുന്നവര്‍ 7 ദിവസത്തെ ഇന്‍സ്റ്റിറ്റിറ്റ്യൂഷണല്‍ ക്വാറന്റെയിനും 7 ദിവസത്തെ ഹോം ക്വാറെന്റെയിനും പൂര്‍ത്തിയാക്കണം (മൊത്തം 14 ദിവസം).
  • വിദേശത്തു നിന്നും എത്തുന്ന പ്രത്യേക കാറ്റഗറിയില്‍ പെട്ടവര്‍ക്ക് 14 ദിവസ ഹോം ക്വാറെന്റെയിന്‍ മതിയാകും.
  • മഹാരാഷ്ട്രാ ഒഴികെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ 14 ദിവസത്തെ ഹോം ക്വാറെന്റെയിന്‍ പൂര്‍ത്തിയാക്കണം.
  • മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിറ്റ്യൂഷണല്‍ ക്വാറെന്റെയിന്‍, 14 ദിവസത്തെ ഹോം ക്വാറെന്റെയിന്‍ എന്നിവ അടക്കം 21 ദിവസ ക്വാറെന്റെയിന്‍ പൂര്‍ത്തിയാക്കണം.
  • മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രത്യേക കാറ്റഗറിയിലുള്ളവര്‍ക്കും 21 ദിവസത്തെ ഹോം ക്വാറന്റെയിന്‍ നിര്‍ബന്ധമാണ്.

ബി.ബി.എം.പി യുടെ പുതുക്കിയ ഹോം ക്വാറെന്റെയിന്‍ നിര്‍ദേശങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാം : SOP – Home Quarantine of 06-06-2020_compressed


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം