ബെംഗളൂരുവിലെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു ; ആശങ്കയോടെ അധികൃതര്‍

ബെംഗളൂരു : കഴിഞ്ഞ ഒരാഴ്ചയായി ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കോവിഡ് സ്ഥിരീകരിക്കുന്നതിൽ ഭൂരിപക്ഷം രോഗികളുടെ രോഗ പകർച്ചയുടെ ഉറവിടം കണ്ടെത്താനാവാത്തതാണ് ആരോഗ്യ പ്രവർത്തകരെ കുഴക്കുന്നത്. സമ്പർക്കമോ രോഗവ്യാപന കേന്ദ്രങ്ങളിലേക്ക് യാത്രാ പശ്ചാത്തലമോ ഇല്ലാത്തവരാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗം പേരും
.
ഞായറാഴ്ച സംസ്ഥാനത്ത്  സ്ഥിരീകരിച്ച കേസുകളിൽ കൂടുതലും ബെംഗളൂരു അർബൻ ജില്ലയിലായിരുന്നു. 42 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 16 പേർക്ക് രോഗ പകർച്ച എവിടെ നിന്നെന്ന് കണ്ടെത്താനായിട്ടില്ല.
അതേ സമയം കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകൾ ഉയരുന്നതിൻ്റെ ഭാഗമായി പ്രതിരോധ – സുരക്ഷാ നടപടികൾ ശക്തമാക്കുകയാണ് സർക്കാർ. ഇന്ത്യയിലെ മറ്റു മെട്രോ നഗരങ്ങളെക്കാൾ കോവിഡ് രോഗവ്യാപനം  തടയാൻ ബെംഗളൂരുവിന് കഴിഞ്ഞിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ രോഗ വർധനവ് ഗൗരവകരമായാണ് ആരോഗ്യവകുപ്പ് അധികൃതർ കാണുന്നത്. ഇതിൻ്റെ ഭാഗമായി ബെംഗളൂരു അർബൻ – റൂറൽ ജില്ലകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ബിബിഎംപി കമ്മീഷണർ ബി എച്ച് അനിൽ കുമാറിനായിരിക്കും ഇതിൻ്റെ ചുമതല. ഇരു ജില്ലകളിലേയും ഡെപ്യൂട്ടി കമ്മീഷണർമാരും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരും സിറ്റി പോലീസ് കമ്മീഷണറും ബെംഗളൂരു റൂറൽ ജില്ലാ പോലീസ് മേധാവിയും ടാസ്ക് ഫോഴ്സിലുണ്ടാകും. നിരീക്ഷണം, ക്വാറൻ്റെയിൻ, പരിശോധന, കൊറോണ കെയർ സെൻ്ററുകളുടെ പരിപാലനം എന്നിവ, ഇൻഫ്ലുവൻസ, ശ്വാസകോശ അസുഖ ബാധിതർക്ക് പ്രത്യേക നിരീക്ഷണം, വ്യോമ, റെയിൽ യാത്രക്കാരുടെ നിരീക്ഷണം എന്നിവക്കായി ടാസ്ക് ഫോഴ്സിനു കീഴിൽ പ്രത്യേക സംഘം ഉണ്ടായിരിക്കും.
നാലു കൊറോണ കെയർ സെൻ്ററുകൾ നഗരത്തിൽ പുതുതായി പ്രവർത്തനം തുടങ്ങും. ബെംഗളൂരുവിലെ കണ്ഠീരവ ഇൻഡോർ സ്റ്റേഡിയം, പാലസ് ഗ്രൗണ്ടിലെ തൃപുരവാസിനി, തുംകൂരു റോഡിലെ ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്റർ, വൈറ്റ് ഫീൽഡിലെ കർണാടക ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ കേന്ദ്രം എന്നിവയാണ് കൊറോണ കെയർ സെൻ്ററുകളായി മാറ്റുന്നത്.

 

ഇതു വരെ ബെംഗളൂരു നഗരത്തില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടത് 697 പേര്‍ക്കാണ്. ഇതില്‍ 338 പേര്‍ക്ക് രോഗം ഭേദമയി. 323 പേരാണ് ചികിത്സയിലുള്ളത്. 30 പേര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം