തമിഴ്‌നാട്ടിൽ ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിൽ ഇനി സമ്പൂർണ്ണ ലോക്ക് ഡൗൺ

ചെന്നൈ:  കൊവിഡ് വ്യാപനം രൂക്ഷമായ തമിഴ്‌നാട്ടിൽ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ ജില്ലകളിലാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഈ ജില്ലകളില്‍ അനുമതി ഉള്ളത്. ജൂൺ 19 മുതൽ 30 വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ. തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്ത 44000ത്തിലധികം കൊവിഡ് രോഗികളിൽ 32,000ത്തോളം പേരും ചെന്നൈയിലാണ്.

സർക്കാർ ഓഫീസുകളിൽ 33 ശതമാനം ജീവനക്കാർക്ക് എത്താം. എന്നാൽ കണ്ടെയ്‌ൻമെൻ്റ് സോണുകളിലെ സർക്കാർ ഉദ്യോഗസ്ഥർ എത്തേണ്ടതില്ല. ജൂൺ 29, 30 തീയതികളിൽ ബാങ്കുകൾ പ്രവർത്തിക്കും.ഓട്ടോറിക്ഷകൾ, കാബുകൾ എന്നിവ അനുവദിക്കില്ല. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഇവ ഉപയോഗിക്കാം. പലചരക്ക്, പച്ചക്കറി കടകൾക്ക് രാവിലെ ആറ് മണി മുതൽ 2 മണിവരെ പ്രവർത്തിക്കാം. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും രാവിലെ 6 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാമെങ്കിലും പാർസൽ ഇനങ്ങൾ മാത്രമേ വിൽക്കാൻ കഴിയൂ. ചെന്നൈ അടക്കം കൊവിഡ് രൂക്ഷമായി ബാധിച്ച ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ വേണമെന്ന് വിദഗ്ധ സമിതി നേരത്തെ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം