കോവിഡ് രോഗിയായ യുവതി ആണ്‍ കുഞ്ഞിന് ജന്മം നൽകി

മൈസൂരു : കോവിഡ് ചികിത്സയ്ക്കിടെ യുവതി ആണ്‍ കുഞ്ഞിന് ജന്മം നൽകി. മാണ്ഡ്യ ജില്ലയിലെ കെ ആർ പേട്ട് സ്വദേശിനിയായ യുവതിയാണ് മൈസൂരു മെഡിക്കൽ കോളേജ് ആൻറ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലുള്ള ചെലുവമ്പ ആശുപത്രിയിൽ സിസേറിയനിലൂടെ ആണ്‍ കുഞ്ഞിനു ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കോവിഡ് രോഗാവസ്ഥയിലായതിനാൽ അമ്മയെയും കുഞ്ഞിനേയും അതീവ സുരക്ഷയോടെയാണ് അധികൃതർ പരിചരിക്കുന്നത്. അമ്മയ്ക്കു മുലയൂട്ടാൻ സാധിക്കുമെങ്കിലും കുട്ടിക്കൊപ്പം കഴിയാൻ സാധിക്കില്ല. അമ്മയിൽ നിന്നും കുട്ടിയിലേക്ക് അണുബാധ പകരാതിരിക്കാൻ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം രണ്ടു പേരെയും വ്യത്യസ്ത വാര്‍ഡുകളില്‍  ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.

ഗർഭിണിയായ യുവതിയെ ആദ്യം മാണ്ഡ്യയിൽ വെച്ച് കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നുവെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. പ്രസവത്തിനായി ഇവരെ മൈസൂരുവിലെ ചെലുവമ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെലുവമ്പ ആശുപത്രിയിൽ പ്രത്യേക കരുതലോടെ ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം