എച്ച് 1 ബി വിസയുടെ വിലക്ക് ; ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് കനത്ത തിരിച്ചടി

വാഷിങ്ങ്ടൻ : എച്ച് 1 ബി, എച്ച് 2 ബി, എൽ തൊഴിൽ വിസകളിൽ കടുത്ത നിയന്ത്രണം വരുത്തി അമേരിക്ക. ഒരു വർഷത്തേക്ക് ഈ വിഭാഗത്തിൽ പെടുന്ന വിസകൾ നൽകേണ്ടന്നാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ പെട്ട് ഉലഞ്ഞിരിക്കുന്ന അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിസ നിയന്ത്രണ മെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ചേകാൽ ലക്ഷം അമേരിക്കക്കാർക്ക് ഇതിലൂടെ തൊഴിലവസരം ലഭിക്കും എന്നാണ് വൈറ്റ് ഹൗസ് കരുതുന്നത്. എന്നാൽ ഈ തീരുമാനം അമേരിക്കയെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് പ്രമുഖ ഐ ടി കമ്പനികളും യു എസ് ചേമ്പർ ഓഫ് കൊമേഴ്‌സും അടക്കം പറയുന്നത്. തിങ്കളാഴ്ചയാണ് വിസാ നിയന്ത്രണം ഏർപ്പെടുത്തി പ്രസിഡണ്ട് ഡൊണൾഡ് ട്രംപിൻ്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നത്. ഇതിനെതിരെ വ്യാപാര വ്യവസായ വൃത്തങ്ങളിൽ നിന്ന് കടുത്ത എതിർപ്പാണ് പുറത്തു വരുന്നത്.

വിദഗ്ദ തൊഴിലാളികള്‍ക്കാണ് സാധാരണയായി എച്ച്‌ 1 ബി വിസ അനുവദിക്കുന്നത്. മാനേജർ പോസ്റ്റുകളിലുള്ള വരെ അമേരിക്കയിലേക്ക് സ്ഥലം മാറ്റുമ്പോഴാണ് എൽ വിസകൾ നൽകുന്നത്. ഇൻഫോസിസ്, ടിസിഎസ് എന്നിങ്ങനെയുള്ള ഇന്ത്യൻ കമ്പനികളിൽ നിന്ന് ധാരാളം പേർ ഈ വിസയിൽ അമേരിക്കയിൽ ജോലിയിൽ തുടരുന്നുണ്ട്. തോട്ടങ്ങളിലും മറ്റും ജോലിചെയ്യാനുള്ളവരെ കൊണ്ടുവരാൻ അനുമതി നൽകുന്നതാണ് എച്ച് 2 ബി വിസ. പുതിയ വിസ നിയമം വരുന്നതോടെ ഇത്തരം ഇന്ത്യൻ സ്ഥാപനങ്ങൾക്കു പോലും തദ്ദേശിയരെ ഇപ്പോഴുള്ള ഒഴിവുകളിൽ നിയമിക്കേണ്ടിവരും. ഐ ടി മേഖലയിൽ അടക്കം ജോലി ചെയ്യുന്ന ആയിരകണക്കിന് ആളുകളെയാണ് ഈ തീരുമാനം പ്രതികൂലമായി ബാധിക്കുക.

കോവിഡ് വ്യാപനത്തെ തുടർന്ന് സ്വദേശികൾക്ക് വലിയ തോതിൽ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ എച്ച് 1 ബി വിസാ നടപടികൾ ഒരു വർഷത്തേക്ക് നിർത്തിവെക്കണമെന്ന് വിവരസാങ്കേതിക മേഖലകളിൽ ജോലി ചെയ്യുന്ന അമേരിക്കൻ ജീവനക്കാരുടെ സംഘടനയായ യു.എസ്. ടെക് വർക്കേഴ്സ് ട്രംപിനോടും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്സിനോടും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യാ ചൈന എന്നീ രാജ്യങ്ങളിൽ നിന്നും ഇത്തരം വിസകളിൽ രാജ്യത്തെത്തുന്നവരുടെ എണ്ണം കൂടുതലാണെന്നും ഇത് അമേരിക്കക്കാരുടെ തൊഴിലവസരം കുറക്കുന്നു എന്നുമാണ് സംഘടന പറയുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം