എസ്എസ്എൽസി പരീക്ഷ നാളെ : സംസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി, കാസറഗോഡ് നിന്നും 367 വിദ്യാർത്ഥികൾ

ബെംഗളൂരു : നാളെ ആരംഭിക്കാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇതിൻ്റെ ഭാഗമായുള്ള മോക് ഡ്രിൽ ഇന്നു നടക്കും. 8.5 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇതിനായി 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്.
കണ്ടെയിൻമെൻ്റ് സോണുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കടക്കം പരീക്ഷ എഴുതാനുള്ള ക്രമീകരണങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം ക്ലാസ്സ് മുറികളായിരിക്കും ഇവർക്ക് വേണ്ടി ഒരുക്കുന്നത്.
വിദ്യാർത്ഥികൾ രാവിലെ 7.30 ന് എത്തിചേരണം. മാസ്ക്കുകൾ ധരിച്ചും സാമൂഹിക അകലം പാലിച്ചുകൊണ്ടുമാണ് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കേണ്ടത്. എല്ലാ വിദ്യാർത്ഥികളേയും തെർമൽ സ്കാനിംഗിന് വിധേയമാക്കും.  എല്ലാ വിദ്യാർത്ഥികൾക്കും പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനുള്ള സൗകര്യം അതാത് ജില്ലാ ഭരണാധികാരികൾ ഒരുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി എച്ച്. സുരേഷ് കുമാർ അഭ്യർത്ഥിച്ചു. കാസറഗോഡ് നിന്നും വരുന്ന 367 വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലെത്താൻ അന്തർ സംസ്ഥാന ബസ് സർവീസ് സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം