പ്രശസ്ത കന്നഡ എഴുത്തുകാരി ഗീതാ നാഗഭൂഷന്‍ അന്തരിച്ചു

ബെംഗളൂരു : സ്ത്രീപക്ഷ രചനകളിലൂടെ കന്നഡ സാഹിത്യത്തില്‍ ശ്രദ്ധേയയായ ഗീതാ നാഗഭൂഷന്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കല്‍ബുര്‍ഗിയില്‍ ആണ് അന്ത്യം.

27 ഓളം നോവലുകള്‍ രചിച്ചിട്ടുണ്ട്. ബദുക്കു എന്ന നോവലിന് 2004 ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കന്നഡയിലെ ആദ്യ എഴുത്തുകാരിയാണ്. ഹംപിയിലെ കന്നഡ യൂണിവേഴ്‌സിറ്റിയുടെ പ്രഥമ നടോജ പുരസ്‌കാരവും ഗീതാ നാഗഭൂഷണിനായിരുന്നു. 2010 – ല്‍ ഗദഗില്‍ വെച്ചു നടന്ന എഴുപത്തിയാറാമത് അഖില ഭാരതീയ കന്നഡ സാഹിത്യ സമ്മേളനത്തിന്റെ അധ്യക്ഷയായിരുന്നു.

നാലു തലമുറകളിലെ പെൺ ജീവിതത്തെ കുറിച്ചാണ് ബദുകു (വാഴ് വ്) എന്ന നോവൽ പറയുന്നത്. ഇതിന്‍റെ മലയാള പരിഭാഷ കേന്ദ്ര സാഹിത്യ അക്കാഡമി പുറത്തിറക്കിയിട്ടുണ്ട്. സി.രാഘവന്‍ ആയിരുന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ദംഗെ (പ്രക്ഷോഭം) സ്ത്രീയുടെ ചെറുത്തു നിൽപ്പിൻ്റെ കഥയാണ്. മകളെ കൊല്ലാനായി തക്കം പാത്തിരിക്കുന്നവനെതിരെയുള്ള ചെറുത്ത് നിൽപ്പാണ് ഈ ആഖ്യായികയിൽ. മുപുറ തായി മക്കളു എന്ന നോവലിൽ ദേവദാസി സമ്പ്രദായത്തിലെ പെൺജീവിതത്തിൻ്റെ ദുരന്തങ്ങൾ വരച്ചുകാട്ടുന്നു. സവാലു, വസ്തവ, ബാക്കി, കഡ്ഡു മുച്ചി,ധുമസ്സു, കപ്പു നെല, കെംപു ഹൂവു എന്നിവയാണ് ശ്രദ്ധേയമായ മറ്റു  രചനകള്‍.

കര്‍ണാടക സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. കര്‍ണാടക സര്‍ക്കാരിന്‍റെ പരമോന്നത ബഹുമതിയായ രാജ്യോത്സവ പുരസ്ക്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

ഗീതാ നാഗഭൂഷണയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അനുശോചനം രേഖപ്പെടുത്തി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം