ഹോം ക്വാറന്റെയിന്‍ സ്‌ക്വാഡില്‍ നിങ്ങള്‍ക്കും അംഗമാകാം

ബെംഗളൂരു : സംസ്ഥാനത്തെ ഹോം ക്വാറന്റെയിന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാനായി രൂപീകരിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സില്‍ നിങ്ങള്‍ക്കും അംഗമാകാം. നാലായിരത്തോളം ആളുകളാണ് ഇതിനകം വളണ്ടിയറായി പ്രവർത്തിക്കാൻ തയ്യാറായി രജിസ്റ്റർ ചെയ്ത തെന്ന് കോവിഡ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിൻ്റെ ചുമതലയുള്ള മൃഗ സംരക്ഷണ വകുപ്പ് സെക്രട്ടറി കൂടിയായ ക്യാപ്റ്റൻ പി മണിവണ്ണൻ പറഞ്ഞു. സമൂഹ നന്മ ലക്ഷ്യമാക്കിയുള്ള ഈ സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഭാഗവാക്കാവാന്‍ താത്പര്യമുള്ളവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ അപേക്ഷിക്കാവുന്നതാണ്.

https://quarantinesquad.in/volunteer-structure-en/

https://register.quarantinesquad.in/#/p/register

കഴിഞ്ഞ ജൂൺ 27 വരെ സംസ്ഥാനത്ത് 1,13,661 പേരാണ് ഹോം ക്വാറൻ്റെയിനിൽ ഉള്ളത്.  ഇതിൽ പകുതിയിലേറെ പേർ ബെംഗളൂരുവിലാണ്. ക്വാറന്റെയിന്‍ നിര്‍ദ്ദേശിച്ച വ്യക്തികള്‍ വീടുകളിലുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് സ്‌ക്വാഡിന്റെ ജോലി. വ്യക്തികള്‍ വീട്ടിലില്ലെങ്കില്‍ ഉടന്‍ വിവരം അധികാരികള്‍ക്ക് കൈമാറും. ഓരോ വാര്‍ഡുകളിലും പ്രത്യേക സിറ്റിസണ്‍ സ്‌ക്വാഡും അതിന്റെ ചുമതലയുള്ള ഒരു ഓഫീസറുമാണ് ഉണ്ടാവുക. ടീം ഹെഡിന്റെ നേതൃത്വത്തില്‍ ഒരു ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിക്കുകയും അതാത് വാര്‍ഡുകളിലെ വിവരങ്ങള്‍ ഗ്രൂപ്പില്‍ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം