കോവിഡ് കെയര്‍ സെന്ററുകളില്‍ ഐസിയു സ്ഥാപിക്കും

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് കെയര്‍ സെന്റ്‌റുകളില്‍ ഐസിയു സ്ഥാപിക്കുമെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി ഡോ. സിഎന്‍ അശ്വത് നാരായണന്‍ അറിയിച്ചു. കോവിഡ് കേസുകളുടെ ദിനേനയുള്ള വര്‍ധനവും നിലവിലുള്ള ആശുപത്രികളില്‍ രോഗികള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ബെംഗളൂരുവിലെ ഓരോ കോവിഡ് കെയര്‍ സെന്ററുകളിലും 10 വീതം ഐസിയുകള്‍ സ്ഥാപിക്കും. തുടര്‍ന്ന് സംസ്ഥാനത്തെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.

രോഗലക്ഷണങ്ങള്‍ പ്രകടമാക്കാത്തതും, ചെറിയ രീതിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന രോഗികളെയാണ് കോവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത കൂടി ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഐസിയു കൂടി ഒരുക്കുന്നത്. ബെംഗളൂരുവിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍, ആയുര്‍വേദ കോളേജ്, കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയം, ജി കെ വി കെ കാമ്പസ്, ഹജ്ജ് ഭവന്‍, ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ കാമ്പസ് എന്നിവടങ്ങളില്‍ ആരംഭിച്ച കെയര്‍ സെന്ററുകളില്‍ 100 ഓളം ഐസിയു ഉടന്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ കോവിഡ് കെയര്‍ സെന്ററുകളില്‍ ആംബുലന്‍സ് സേവനവും ഉറപ്പാക്കും. നഗരത്തിലെ കോവിഡ് കെയര്‍ സെന്ററുകളിലെ ബെഡുകളുടെ എണ്ണം 20000 മായി വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം