റെക്കോർഡ് വർധനവില്‍ സംസ്ഥാനത്തെ കോവിഡ് കേസുകൾ; ഒരാഴ്ചക്കകം 12363 കേസുകളുടെ വർധന

ബെംഗളൂരു : ഇന്നലെ സംസ്ഥാനത്ത് 2062 പേർക്ക് കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 29000 ത്തിനടുത്ത് എത്തി. കഴിഞ്ഞ ഒരാഴ്ചയായി ദിവസേന ആയിരത്തിൽ കൂടുതൽ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കപ്പെടുന്നത്. മാസം തുടക്കത്തിൽ, ജൂലൈ ഒന്നിന് സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 16514 ആയിരുന്നു. ഇന്നലെ – 08.07.2020 ന് 28877 ആയി ഉയർന്നു. ഒരാഴ്ചക്കകം 12363 കേസുകളുടെ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

ഇന്നലെ സംസ്ഥാനത്ത് ആകെ 778 പേർക്കാണ് രോഗം ഭേദമായത്. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 11876 ആയി. നിലവിൽ 16527 പേരാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. 470 പേർ മരണപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ 759181 സാമ്പിളുകൾ പരിശോധിച്ചു.അതിൽ 711319 പേരുടെ ഫലം നെഗറ്റീവായി. പല ജില്ലകളിലായി നിരീക്ഷണത്തിലുള്ളവർ 60027 പേരാണ്.

സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളവരിൽ 452 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതിൽ 290 പേരും ബെംഗളൂരുവിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിൽ ഉള്ളതും ബെംഗളൂരു അർബൻ ജില്ലയിലാണ്. ബെംഗളൂരു അർബനിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 12509 പേർക്കാണ്. ഇതിൽ 2228 പേർ രോഗമുക്തി നേടി. 10103 പേരാണ് ഇപ്പോൾ നഗരത്തിൽ ചികിത്സയിൽ ഉള്ളത്. ഒരു കോവിഡ് ഇതര മരണമടക്കം 178 പേരാണ് ജില്ലയിൽ മരിച്ചത്. രോഗികളുടെ എണ്ണത്തിൽ രണ്ടാമതായി കൽബുർഗി ജില്ലയാണ്. ഇവിടെ 1816 പേർക്കാണ് രോഗം ബാധിച്ചത്. 1351 പേർ രോഗമുക്തി നേടി. 30 പേർ മരിച്ചു. ഇപ്പോൾ ചികിത്സയിലുള്ളത് 435 പേർ. മൂന്നാമതായി ബെല്ലാരി ജില്ലയാണ്‌. ഇവിടെ 1447 പേർക്ക് രോഗം ബാധിച്ചു. 627 പേർക്ക് രോഗം ഭേദമായി. ചികിത്സയിലുള്ളത് 780 പേർ. 40 പേർ മരണപ്പെട്ടു. നാലാമതായി ഉഡുപ്പി ജില്ലയാണ്. ഇതു വരെ രോഗം സ്ഥിരീകരിച്ചത് 1420 പേർക്ക്. ഇതിൽ 1178 പേർക്ക് രോഗം ഭേദമായി. ചികിത്സയിലുള്ളത് 239 പേർ.

അതേ സമയം സംസ്ഥാനത്ത് പ്രതിദിന പരിശോധന വർധിപ്പിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 19134 സ്രവ സാമ്പിളുകളാണ് പരിശോധിച്ചത്. കോവിഡ് പ്രതിരോധ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കാൻ 1200 ഓളം സർക്കാർ ജീവനക്കാരെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. കോവിഡ് കെയർ സെൻ്ററുകളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതക്കമുള്ള കാര്യങ്ങൾ സർക്കാർ ആലോചിക്കുന്നുണ്ട്.

ഇന്നലെത്തെ റിപ്പോർട്ട് പ്രകാരം പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് :


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം