ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്രൂ കോളര്‍ എന്നിവ അടക്കം 89 ആപ്പുകള്‍ ഒഴിവാക്കാന്‍ സൈനികരോട് കരസേന ആവശ്യപ്പെട്ടു

ന്യൂഡെല്‍ഹി : ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, പബ്ജി, ട്രൂ കോളര്‍ എന്നിവ അടക്കം 89 ഓളം മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ സൈനികരോട് ആവശ്യപ്പെട്ട് കരസേന. ജൂലൈ 15 ന് അകം മൊബൈലില്‍ നിന്നും ഇവയിലെ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് കരസേന നിര്‍ദ്ദേശം നല്‍കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെയിസ് ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവക്കു പുറമെ സ്‌നാപ്പ് ചാറ്റ്, ബെയ്ഡു, എല്ലോ എന്നീ ആപ്പുകളും ഡേറ്റിംഗ് ആപ്പുകളായ ടിന്റര്‍, കൗച് സര്‍ഫിംഗ്, ഗെയിമിംഗ് ആപ്പുകളായ പബ്ജി, നോനോ ലൈവ്, ക്ലാഷ് ഓഫ് കിങ്ങ്‌സ്, മൊബൈല്‍ ലെജന്റ്‌സ്, വാര്‍ത്താ അപ്ലിക്കേഷനായ ഡെയ്‌ലി ഹണ്ട്, ന്യൂസ് ഡോഗ് തുടങ്ങിയവും ഒഴിവാക്കേണ്ട പട്ടികയില്‍ ഉണ്ട്.

ആപ്പുകള്‍ വഴി ഫോണിലെ വിവരങ്ങള്‍ ചോരുന്നതാണ് നിരോധനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തൊട്ടാകെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ കരസേന സൈനികരോട് അവരുടെ സ്മാര്‍ട്ട് ഫോണില്‍ നിന്നും ആപ്പുകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം