കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; ഗുജറാത്തിനെ പിന്തള്ളി കര്‍ണാടക ഇന്ത്യയില്‍ നാലാം സ്ഥാനത്ത്

ബെംഗളൂരു : രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ കര്‍ണാടക ഗുജറാത്തിനെ പിന്നിലാക്കി നാലാമതെത്തി. ഇന്നലെ മാത്രം സംസ്ഥാനത്ത് 3176 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 47253 ആയി ഉയര്‍ന്നു.നാലാം സ്ഥാനത്തായിരുന്ന ഗുജറാത്തില്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം 44552 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആദ്യ അഞ്ചു സംസ്ഥാനങ്ങള്‍ :

മഹാരാഷ്ട്ര

  • രോഗം സ്ഥിരീകരിച്ചത് : 275640
  • ഭേദമായവര്‍ : 152613
  • ചികിത്സയിലുള്ളവര്‍ : 112099
  • മരിച്ചവര്‍ : 10928

തമിഴ് നാട്

  • രോഗം സ്ഥിരീകരിച്ചത് : 151820
  • ഭേദമായവര്‍ : 102310
  • ചികിത്സയിലുള്ളവര്‍ : 47343
  • മരിച്ചവര്‍ : 2167

ഡെല്‍ഹി

  • രോഗം സ്ഥിരീകരിച്ചത് : 116993
  • ഭേദമായവര്‍ : 95699
  • ചികിത്സയിലുള്ളവര്‍ : 17807
  • മരിച്ചവര്‍ : 3487

കര്‍ണാടക

  • രോഗം സ്ഥിരീകരിച്ചത് : 47253
  • ഭേദമായവര്‍ : 18466
  • ചികിത്സയിലുള്ളവര്‍ : 27859
  • മരിച്ചവര്‍ : 928

ഗുജറാത്ത്

  • രോഗം സ്ഥിരീകരിച്ചത് : 44552
  • ഭേദമായവര്‍ : 31286
  • ചികിത്സയിലുള്ളവര്‍ : 11187
  • മരിച്ചവര്‍ : 2079

കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 9554 പേര്‍ക്കാണ്. ഇതില്‍ 4634 പേര്‍ക്ക് രോഗം ഭേദമായി. 4885 പേരാണ് ചികിത്സയിലുള്ളത്. 35 പേര്‍ ചികിത്സക്കിടെ മരണപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം