കേരളത്തില്‍ ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കം വഴി 532 പേര്‍ക്ക് രോഗം

തിരുവനന്തപുരം:   കേരളത്തില്‍  791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമാണുള്ളത്‌. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. 98 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്.

ആരോഗ്യപ്രവര്‍ത്തകര്‍ 15, ഐടിബിപി 1,ബിഎസ്എഫ് 1, കെഎസ്സി 7 എന്നിങ്ങനെയാണ് ഫലം പോസിറ്റീവ് ആയവരുടെ കണക്ക്. ഇന്ന് കോവിഡ് മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂര്‍ സ്വദേശി ഷൈജു ആണ് മരിച്ചത്. ആത്മഹത്യചെയ്ത കുനിശ്ശേരി സ്വദേശി മുരളിയുടെ പരിശോധനാ ഫലം പോസിറ്റീവ് ആണ്.മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 133 പേര്‍ രോഗമുക്തി നേടി. 532 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്. 11066 പേര്‍ ഇതുവരെ രോഗബാധിതരായി.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് 

  • തിരുവനന്തപുരം 246
  • എറണാകുളും 115
  • പത്തനംതിട്ട 87
  • ആലപ്പുഴ 57
  • കൊല്ലം 47
  • കോട്ടയം 39
  • കോഴിക്കോട് 32
  • തൃശ്ശൂര്‍ 32
  • കാസര്‍കോട് 32
  • പാലക്കാട് 31
  • വയനാട് 28
  • മലപ്പുറം 25
  • ഇടുക്കി 11
  • കണ്ണൂര്‍ 9

രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക് 

  • തിരുവനന്തപുരം 8
  • കൊല്ലം 7
  • ആലപ്പുഴ 6
  • കോട്ടയം 8
  • ഇടക്കി 5
  • എറണാകുളം 5
  • തൃശ്ശൂര്‍ 32
  • മലപ്പുറം 32
  • കോഴിക്കോട് 9
  • വയനാട് 4
  • കണ്ണൂര്‍ 8
  • കാസര്‍കോട് 9

കഴിഞ്ഞ 24 മണിക്കൂറിനിടെ 16642 സാമ്പിളുകള്‍ പരിശോധിച്ചു. 178481 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 60124 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നു മാത്രം 1152 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  നിലവില്‍ ചികിത്സയിലുള്ളത് 6029. ഇതുവരെ ആകെ 275900 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 7610 ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 88903 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 84454 സാമ്പിളുകള്‍ നെഗറ്റീവ് ആയി. നിലവില്‍ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 285 ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Updating….

Main Topic : Covid Review meeting CM Kerala

ന്യൂസ് ബെംഗളൂരുവിൻ്റെ ന്യൂസ് ആപ്പ് ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ ചേർക്കുന്നു. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം വാർത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടൻ അമർത്തിയാൽ നമ്മുക്ക് വാർത്ത കേൾക്കാനും സാധിക്കും…
ഡൗൺലോഡ് ചെയ്തോളു..⏩  Download news bengaluru audio enabled App


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം