കോവിഡ് ടെസ്റ്റ് ധൃതഗതിയിലാക്കാന്‍ ബെംഗളൂരുവില്‍ മൊബൈല്‍ ടെസ്റ്റിംഗ് വാഹനങ്ങള്‍

ബെംഗളൂരു : കോവിഡ് വ്യാപനം രൂക്ഷമായ ബെംഗളൂരു നഗരത്തില്‍ കോവിഡ് പരിശോധ വേഗത്തിലാക്കാന്‍ മൊബൈല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിംഗ് വാഹനങ്ങള്‍ സജ്ജമാക്കിയതായി അധികൃതര്‍. രോഗലക്ഷണങ്ങള്‍ ഉള്ള പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍, മുതിര്‍ന്ന ആള്‍ക്കാര്‍, നേരത്തെ ഹെല്‍പ്പ് ലൈന്‍ വഴി അറിയിച്ച രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് കോവിഡ് പരിശോധന നടത്താനായി ഇത്തരം പരിശോധന വാഹനങ്ങള്‍ വീട്ടിലെത്തുന്നതാണ്.
തൊണ്ട, മൂക്ക് എന്നിവയില്‍ നിന്നെടുക്കുന്ന സ്രവങ്ങള്‍ പരിശോധനയില്‍ നെഗറ്റീവായാല്‍  ആവശ്യമെങ്കില്‍ വിശദമായ പരിശോധനക്കായി തൊട്ടടുത്തുള്ള ആര്‍ടി-പിസിആര്‍ കേന്ദ്രത്തിലേക്ക് അയക്കും.

ഒരു മൊബൈല്‍ ടെസ്റ്റിംഗ് വാഹനത്തില്‍ മൂന്നംഗ സംഘമാണ് ഉള്ളത്. വാഹനം നഗരത്തിലെ ഓരോ മേഖലകളിലും ഇത്തരം കേസുകള്‍ സ്വീകരിക്കാന്‍ സജ്ജമായിട്ടുണ്ടാകും. മൊബൈല്‍ ടെസ്റ്റിംഗ് വാഹനത്തില്‍ വെച്ച് സ്രവമെടുത്തു കഴിഞ്ഞാല്‍ മുപ്പത് മിനിറ്റിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കും.

അതേ സമയം നഗരത്തില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിംഗ് പ്രവര്‍ത്തനം ഇന്നലെ ആരംഭിച്ചു. മൈക്രോബയോളജി ബിരുദധാരികളായ 150 ഓളം സന്നദ്ധ സേവകര്‍ നഗരത്തിലെ പ്രധാന വൈറസ് സ്‌പോട്ടുകള്‍ ജനസാന്ദ്രത കൂടിയ സ്ഥലങ്ങള്‍ കണ്ടെയ്‌മെന്റ് സോണുകള്‍ എന്നിവിടങ്ങളില്‍ നിന്ന്  പരിശോധനക്കായി സ്രവങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിനായി 200 ഓളം വാഹനങ്ങളാണ് വാടകക്കെടുത്തിരിക്കുന്നത്.

Main Topic :Bengaluru launches mobile testing vehicles for quick detention of COVID-19 cases

ന്യൂസ് ബെംഗളൂരുവിൻ്റെ ന്യൂസ് ആപ്പ് ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ ചേർക്കുന്നു. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം വാർത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടൻ അമർത്തിയാൽ നമ്മുക്ക് വാർത്ത കേൾക്കാനും സാധിക്കും…
ഡൗൺലോഡ് ചെയ്തോളു..⏩  Download news bengaluru audio enabled App


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം