കേരളത്തില്‍ ഇന്ന് 794 പേർക്ക് കോവിഡ്; 245 പേർ രോഗമുക്തരായി

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 245 പേര്‍ക്ക് അസുഖം ഭേദമായി. എറണാകുളം ജില്ലയിൽ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റർ ക്ലെയറിന്റെ (73) പരിശോധനഫലവും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ മരണം 43 ആയി.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ 

  • തിരുവനന്തപുരം  182
  • കോഴിക്കോട് 92
  • കൊല്ലം  79
  • എറണാകുളം 72
  • ആലപ്പുഴ   53
  • മലപ്പുറം  50 
  • പാലക്കാട് 49
  • കണ്ണൂര്‍  48 
  • കോട്ടയം 46
  • തൃശ്ശൂര്‍ 42
  • കാസര്‍കോട് 28
  • വയനാട്  26
  • ഇടുക്കി 24
  • പത്തനംതിട്ട  3  

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 148 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 105 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 519 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 24 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 170 പേർക്കും, കൊല്ലം ജില്ലയിലെ 71 പേർക്കും, എറണാകുളം ജില്ലയിലെ 59 പേർക്കും, കോഴിക്കോട് ജില്ലയിലെ 44 പേർക്കും, കോട്ടയം ജില്ലയിലെ 38 പേർക്കും, പാലക്കാട് ജില്ലയിലെ 29 പേർക്കും, ആലപ്പുഴ ജില്ലയിലെ 24 പേർക്കും, തൃശൂർ ജില്ലയിലെ 22 പേർക്കും, കണ്ണൂർ ജില്ലയിലെ 15 പേർക്കും, ഇടുക്കി ജില്ലയിലെ 14 പേർക്കും, മലപ്പുറം ജില്ലയിലെ 13 പേർക്കും, കാസർഗോഡ് ജില്ലയിലെ 11 പേർക്കും, വയനാട് ജില്ലയിലെ 7 പേർക്കും, പത്തനംതിട്ട ജില്ലയിലെ 2 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.15 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 4, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 3 വീതവും, കൊല്ലം, മലപ്പുറം ജില്ലകളിലെ 2 വീതവും, കോഴിക്കോട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 2 ബി.എസ്.എഫ് ജവാൻമാർക്കും (തിരുവനന്തപുരം, കൊല്ലം), തൃശൂർ ജില്ലയിലെ 4 കെ.എസ്.സി. ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ 

  • പാലക്കാട്  93
  • തൃശൂര്‍ 45
  • മലപ്പുറം 35
  • കോട്ടയം 19
  • പത്തനംതിട്ട 16
  • കാസര്‍ഗോഡ് 10
  • ആലപ്പുഴ 9
  • എറണാകുളം 8
  • കണ്ണൂര്‍4
  • തിരുവനന്തപുരം 2

ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 7611 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5618 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 1,65,233 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,57,523 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 7710 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 871 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 14,640 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 5,46,000 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5969 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 98,115 സാമ്പിളുകൾ ശേഖരിച്ചതിൽ 94,016 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകലാണ് നിലവില്‍ വന്നത്. തൃശൂർ ജില്ലയിലെ തൃക്കൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 7, 8, 12, 13), പൂമംഗലം (2, 3), വള്ളത്തോൾ നഗർ (10), വരവൂർ (10, 11, 12), ചൂണ്ടൽ (5, 6, 7, 8), പഞ്ചാൽ (12, 13), കൊല്ലം ജില്ലയിലെ കരവാളൂർ (എല്ലാ വാർഡുകളും), പനയം (എല്ലാ വാർഡുകളും), കൊട്ടാരക്കര മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), ചടയമംഗലം (എല്ലാ വാർഡുകളും), കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി (31, 33), കാഞ്ഞിരപ്പള്ളി (18), കോട്ടയം മുൻസിപ്പാലിറ്റി (46), എറണാകുളം ജില്ലയിലെ കാലടി (8), കുമ്പളം (2), തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ (9), നെല്ലനാട് (7), കണ്ണൂർ ജില്ലയിലെ എരമം-കുറ്റൂർ (11), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (1, 16), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (3) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.  സംസ്ഥാനത്ത് ആകെ 337 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Main Topic : Covid updates Kerala


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം