കോവിഡ് വർധനവിന് കാരണം അന്തർ സംസ്ഥാന യാത്രക്കാരെന്ന് മന്ത്രി സുധാകർ

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവിന് കാരണം അന്തർ സംസ്ഥാന യാത്രികരെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുമുള്ള മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു. രോഗികളുടെ എണ്ണത്തിൽ വർധനവ് വലിയ തോതിൽ ഉണ്ട്. എന്നാൽ സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും രോഗവ്യാപനം നിയന്ത്രണത്തിലാണെന്നും മന്ത്രി പറഞ്ഞു.

മഹാരാഷ്ട്ര പോലെ തീവ്ര കോവിഡ് ബാധിത സംസ്ഥനങ്ങളിലെ ഹോട്ട് സ്പോട്ടുകളിൽ നിന്നും വന്നവർ ഒരു പക്ഷെ കോവിഡ് വാഹകർ ആയേക്കാമെന്നും മന്ത്രി പറഞ്ഞു. സമൂഹ വ്യാപനം സംബന്ധിച്ച് വ്യക്തമായ പഠനങ്ങൾ ഇതുവരെ നടക്കാത്തതിനാൽ അതിനെ കുറിച്ചുള്ള ചർച്ചകൾ അനാവശ്യമാണ്. ഇനി സമൂഹ വ്യാപനം നടന്നിരുന്നുവെങ്കിൽ സംസ്ഥാനത്തെ രോഗികളുടെ എണ്ണം ലക്ഷത്തിന് മുകളിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി കോവിഡ് രോഗികളുടെ മരണ നിരക്കിൽ വർധനയുണ്ട്.രോഗം ബാധിച്ച് വളരെ വൈകി ചികിത്സ നേടുന്നതാണ് ഇതിന് കാരണം.

പ്രതിദിന പരിശോധനകളുടെ തോത് വർധിപ്പിച്ചതും കേസുകളുടെ എണ്ണം കൂടാൻ കാരണമാണ്. ലോക് ഡൗൺ ഇളവുകളെ തുടർന്ന് കോവിഡ് ഹോട്ട്സ്പോട്ടുകളായ തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും ജനങ്ങൾ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് തിരിച്ചെത്തിയതും തിരിച്ചു വരുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതും വൈറസ് വ്യാപനത്തിന് കാരണമാണ് മന്ത്രി കൂട്ടിച്ചേർത്തു.

Main Topic : Inter-state travellers responsible for spurt in COVID-19 cases in Bengaluru. Says Minister Dr. K Sudhakar


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം