കന്നഡയിലെ ആദ്യകാല ചലചിത്ര നടി ബി ശാന്തമ്മ അന്തരിച്ചു: മലയാളമടക്കമുള്ള 450 ഓളം തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

ബെംഗളൂരു : കന്നഡ സിനിമയിലെ ആദ്യകാല നടികളിൽ ഒരാളായ ബി ശാന്തമ്മ അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൈസൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

1956 ൽ രാജ് കുമാർ നായകനായ ഒഹിലേശ്വര എന്ന കന്നഡ ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം. 2015-ൽ പുറത്തിറങ്ങിയ എന്തെന്തിഗു ആണ് അവസാന ചിത്രം. രജനീകാന്ത്, വിഷ്ണുവർധൻ, അംബരീഷ്, അനന്തനാഗ് എന്നിവരുടെ ചിത്രങ്ങൾ അടക്കം കന്നഡ, തെലുഗു, മലയാളം എന്നീ ഭാഷകളിലായി 450 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടുതൽ ക്യാരക്ടർ റോളുകളിലാണ് അഭിനയിച്ചത്. സംസ്കാരം കോവിഡ് പരിശോധനക്കു ശേഷം മൈസൂരുവിൽ നടക്കും. ബി ശാന്തമ്മയുടെ നിര്യാണത്തിൽ കന്നഡ സിനിമയിലെ പ്രമുഖർ അനുശോചിച്ചു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം