കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4764 പേർക്ക്; സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവര്‍ 75000 കവിഞ്ഞു

ബെംഗളൂരു : കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 4764 പേർക്ക്. 1780 പേര്‍ക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതൽ പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത് ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ്. 2050 പേർക്കാണ് ഇവിടെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബെംഗളൂരു അര്‍ബനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 36993 ആയി. ഇന്ന് ജില്ലയിൽ 15 പേർ കൂടി മരണപ്പെട്ടിട്ടുണ്ട്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 735 ആയി.

ഉഡുപ്പി( 281),ബെൽഗാവി ( 219) കൽബുർഗി (175) എന്നീ ജില്ലകളിലാണ് ബെംഗളൂരു അര്‍ബന്‍ കഴിഞ്ഞാല്‍ കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ന്  രോഗം  സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

  • ബെംഗളൂരു അര്‍ബന്‍ 2050
  • ഉത്തര കന്നഡ 63
  • കൽബുർഗി 175
  • ധാർവാഡ് 158
  • ഉഡുപ്പി 281
  • ബെൽഗാവി 219
  • ദക്ഷിണ കന്നഡ 162
  • ചിക്കമംഗളൂരു 82
  • ബാഗൽ കോട്ട് 70
  • കോളാർ 88
  • ദാവൺഗരെ 96
  • ചിക്കബെല്ലാപുര 110
  • ബെല്ലാരി 134
  • ഹാസൻ 72
  • ഷിമോഗ 59
  • റായിച്ചൂർ 135
  • മാണ്ഡ്യ 37
  • ചിത്രദുർഗ്ഗ 40
  • തുംകൂര് 52
  • ഗദഗ് 71
  • വിജയപുര 52
  • രാമനഗര 45
  • മൈസൂർ 145
  • കൊപ്പൽ 21
  • ഹവേരി 50
  • യാദഗിരി 43
  • ബെംഗളൂരു റൂറൽ 139
  • ബീദർ 77
  • കുടക് 7
  • ചാമരാജ നഗര 31

സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം  75833. ഇന്ന് 1780 പേര്‍ക്ക് രോഗം ഭേദമായതോടെ സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 27239 ആയി. ബെംഗളൂരു അർബൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ഇന്ന് രോഗമുക്തി നേടിയത്. 812 പേർക്കാണ് ജില്ലയിൽ രോഗം ഭേദമായത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 55 പേർ ഇന്ന് മരിച്ചു. ഇതോടെ  സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 1519 ആയി. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 47069 ആണ്. ഇതില്‍ 618 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്.

Main Topic : Covid Updates, Karnataka, Bengaluru


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം