സിഇടി പരീക്ഷ എഴുതാന്‍ എത്തുന്ന കര്‍ണാടകത്തിന് പുറത്തു നിന്നുള്ളവര്‍ക്ക് ക്വാറന്റെയിന്‍ വേണ്ട

ബെംഗളൂരു  : കര്‍ണാടകയുടെ പൊതു പ്രവേശന പരീക്ഷയെഴുതാന്‍ (സിഇടി) എത്തുന്ന സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവര്‍ക്ക് ക്വാറന്റെയിന്‍ ഒഴിവാക്കി. പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും 96 മണിക്കൂര്‍ സമയം സംസ്ഥാനത്ത് തങ്ങാം. ഉന്നത വിദ്യാഭ്യാസ മന്ത്രി സി എന്‍ അശ്വത് നാരായണ്‍ അറിയിച്ചു. യൂണിവേഴ്സിറ്റികളിലേക്കുള്ള ബിരുദ  കോഴ്‌സുകള്‍ക്കുള്ള പ്രവേശനം ആരംഭിച്ചിട്ടുണ്ട്. ഇനി കോവിഡ് പൂര്‍ണ്ണമായും  മുക്തമാകുന്ന കാലം അടുത്തൊന്നുമില്ല. അതു കൊണ്ട് തന്നെ താത്പര്യമുള്ളവര്‍ക്ക് ഇതൊരു അവസരമാണ്. സംസ്ഥാനത്ത് ലോക് ഡൗൺ പൂർണ്ണമായും ഒഴിവാക്കിയതിനാൽ പരീക്ഷാകേന്ദ്രങ്ങളിലെത്താൻ വിദ്യാർത്ഥികൾക്ക് തടസ്സമുണ്ടാവില്ല. പരീക്ഷ കേന്ദ്രവുമായി ബന്ധപ്പെട്ട സഹായത്തിനായി അതാത് ജില്ലാ കേന്ദ്രങ്ങളിലെ ജില്ലാ ഭരണകൂടങ്ങൾ സജ്ജമാണ്. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കെ എസ് ആർ ടി സി, ബിഎംടിസി ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രി പറഞ്ഞു.

ജൂലൈ 30, 31 തീയതികളില്‍ നടക്കുന്ന സിഇടി പരീക്ഷയില്‍ 194356 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 1881 പേരും,  രാജ്യത്തിന് പുറത്തു നിന്നും 30 പേരുമാണ് പരീക്ഷ എഴുതാന്‍ എത്തുന്നത്. സംസ്ഥാനത്ത് 120 സ്ഥലങ്ങളിലായി 497 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്. കോവിഡ് സ്ഥിരീകരിക്കപ്പെട്ടവര്‍ക്ക് പ്രത്യേക കേന്ദ്രങ്ങള്‍ അനുവദിക്കുന്നുണ്ട്. ഇന്‍ഫ്‌ലുവന്‍സ, മറ്റു ശ്വാസ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക മുറി അനുവദിക്കുന്നുണ്ട്. ബെംഗളൂരുവിൽ 40 200 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇവർക്കായി 83 പരീക്ഷ കേന്ദ്രങ്ങള്‍  നഗരത്തിൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആഗസ്റ്റ് 8, 9 തീയതികളിൽ നടക്കേണ്ട പിജി കോഴ്സുകൾക്കും, ഡിപ്ലോമ കോഴ്സുകൾക്കുമുള്ള സിഇടി പരീക്ഷകൾ മാറ്റിവെച്ചു. കോളേജ് തല പരീക്ഷകൾ ഇതുവരെ പൂർത്തിയാവാത്തതിനാലാണിത്. ഹൊറനാഡു, ഗഡിനാഡു വിഭാഗത്തിലെ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കുള്ള കന്നഡ ഭാഷാ പരീക്ഷ ആഗസ്ത് ഒന്നിന് നടക്കും. കണ്ടെയിൻമെൻ്റ് സോണിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷാ മുറികൾ ഏർപ്പെടുത്തും. മന്ത്രി പറഞ്ഞു.

Main Topic : CET: In Karnataka, quarantine waived for outstation students.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം