കേരളത്തില്‍ ആയിരം കടന്ന്‌ രണ്ടാം ദിനവും; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1078 പേര്‍ക്ക്, അഞ്ചു മരണം

തിരുവനന്തപുരം : കേരളത്തില്‍ ആയിരം കടന്ന്‌ രണ്ടാം ദിനവും. ഇന്ന് രോഗം സ്ഥിരീകരിച്ചത് 1078 പേര്‍ക്ക്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി. അഞ്ചു പേര്‍  മരിച്ചു. 798 പേർക്കാണ്‌ സമ്പർക്കത്തിലൂടെ രോഗം സ്ഥിരികരിച്ചത്‌. രോഗത്തിന്റെ ഉറവിടം അറിയാത്തത് 65 പേരുണ്ട്. വിദേശത്തുനിന്ന് എത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്‌ അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ്‌ വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ അറിയിച്ചത്‌. കോഴിക്കോട് കല്ലായി സ്വദേശി കോയുട്ടി(57), മുവാറ്റുപുഴ മടക്കത്താനം സ്വദേശി ലക്ഷ്മി കുഞ്ഞന്‍പിള്ള(79), പാറശ്ശാല നഞ്ചന്‍കുഴിയിലെ രവീന്ദ്രന്‍ (73), കൊല്ലം കെ എസ് പുരത്തെ റഹിയാനത്ത്(58), കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍ (60) എന്നിവരാണ് മരിച്ചത്.

കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം-222,
  • കൊല്ലം-106,
  • എറണാകുളം-100,
  • മലപ്പുറം-89,
  • തൃശ്ശൂര്‍-83,
  • ആലപ്പുഴ-82,
  • കോട്ടയം-80,
  • കോഴിക്കോട്-67,
  • ഇടുക്കി-63,
  • കണ്ണൂര്‍-51,
  • പാലക്കാട്-51,
  • കാസര്‍കോട്-47,
  • പത്തനംതിട്ട-27,
  • വയനാട്-10.

 

 രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ 

  • തിരുവനന്തപുരം-60,
  • കൊല്ലം-31,
  • ആലപ്പുഴ-39,
  • കോട്ടയം-25
  • ഇടുക്കി-22,
  • എറണാകുളം-95,
  • തൃശ്ശൂര്‍-21,
  • പാലക്കാട്- 45,
  • മലപ്പുറം-30
  • കോഴിക്കോട്- 16,
  • വയനാട്-5
  • കണ്ണൂര്‍-7,
  • കാസര്‍കോട്-36

കഴിഞ്ഞ 24 മണിക്കൂറിനകം 22,433 സാമ്പിള്‍ പരിശോധിച്ചു. സംസ്ഥാനത്ത് 1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9,354 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്.ഇന്ന് 1,070 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത് 9,458 പേരാണ്. ഇതുവരെ ആകെ 3,28,940 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 9,151 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാഗ്രൂപ്പില്‍നിന്ന് 1,07,066 സാമ്പിള്‍ ശേഖരിച്ചു. ഇതില്‍ 1,0,2687 സാമ്പിള്‍ നെഗറ്റീവ് ആണ് .സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 428 ആയി. മുഖ്യമന്ത്രി പറഞ്ഞു.

 

Main Topic : Covid updates Kerala, CM Press Meet


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം