കോവിഡ് കെയര്‍ സെന്‍റര്‍ ; മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ബെംഗളൂരു : കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി ആരോപിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് രംഗത്ത്. ഇന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ദ രാമയ്യയാണ് ബിജെപി സര്‍ക്കാറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നത്.

കോവിഡ്’ മഹാമാരിക്കാലം വന്‍ അഴിമതിക്കുള്ള അവസരമാക്കിയിരിക്കുകയാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍. 2000 കോടി രൂപയാണ് സര്‍ക്കാര്‍ ഈ ദുരിതകാലത്ത് ദുരുപയോഗം ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ 50000 വെന്റിലേറ്റര്‍ സ്വന്തമാക്കിയത് യൂണിറ്റ് ഒന്നിന് 4 ലക്ഷം രൂപക്കാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത് 4.78 ലക്ഷം രൂപക്കാണ് എന്നാല്‍ സംസ്ഥാനം ഏര്‍പ്പാടാക്കിയത് 5.6 ലക്ഷത്തിനും 18.2 ലക്ഷത്തിനും ഇടക്കാണ്. സ്വാശ്രയ ഇന്ത്യക്കായി എന്നും നരേന്ദ്ര മോധി വാതോരാതെ സംസാരിക്കുമ്പോള്‍ ഇവിടെ സര്‍ക്കാര്‍ അമിത തുക നല്‍കി ചൈനീസ് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുകയാണ്. ഒരു വശത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് ആത്മ നിര്‍ഭര ഭാരതത്തിനായി വാദിക്കുന്നു. എന്നാല്‍ ബിജെപിയുടെ കര്‍ണാടകയിലെ സ്വന്തം മുഖ്യമന്ത്രി മെഡിക്കല്‍ ഉപകരണങ്ങള്‍ ചൈനയില്‍ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങുന്നു. ഇതിനെക്കാള്‍ വലിയ കാപട്യം വെറെ എന്തുണ്ട്.? സിദ്ദരാമയ്യ ചോദിച്ചു.

കഴിഞ്ഞ ജൂലൈ 3 ന് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഞാന്‍ വിശദീകരണം ചോദിച്ചെങ്കിലും ഇതുവരെ വ്യക്തമായ മറുപടി സര്‍ക്കാര്‍ ഇതുവരെ തന്നില്ല. ഏതു സര്‍ക്കാര്‍ ആയാലും ഇത്തരം കാര്യങ്ങളില്‍ അവര്‍ ജനങ്ങള്‍ക്കു മുന്നില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. സിദ്ദാരാമയ്യ പറഞ്ഞു. ഏകദേശം 17 ദിവസം കഴിഞ്ഞ് വീണ്ടും ഞാന്‍ ഇതേ വിഷയം ഉന്നയിച്ചപ്പോള്‍ ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും അത് നിഷേധിച്ചു. അവര്‍ അവകാശപ്പെടുന്നത് 2000 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ 324 കോടി രൂപക്ക് വാങ്ങിയതെന്നാണ്. ഈ ആരോപണം തെളിയിക്കുകയാണെങ്കില്‍ ഞാന്‍ രാജിവെക്കാന്‍ ഒരുക്കമാണെന്നും ശ്രീരാമുലു പറഞ്ഞു. എന്നാല്‍ ഞങ്ങളുടെ അന്വേഷണത്തില്‍ അറിയാന്‍ സാധിച്ചത് ബിബിഎംപി 200 കോടി രൂപയും, തൊഴില്‍ വകുപ്പ് 1000 കോടി രൂപയും, ആരോഗ്യ വകുപ്പ് 815 കോടിയും സാമൂഹ്യക്ഷേമ വകുപ്പ് 500 കോടി രൂപയും വനിതാ ക്ഷേമ വകുപ്പും അഭ്യന്തര വകുപ്പും ചേര്‍ന്ന് 160 കോടി രൂപയുമടക്കം 4267 കോടി രൂപയാണ് കോവിഡ് കെയര്‍ സെന്ററുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുമായി ചിലവഴിച്ചത്. അതും വിപണിയിലെ ഏറ്റവും ഉയര്‍ന്ന വിലക്ക്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജനങ്ങളോടായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് സിദ്ദാ രാമയ്യ ഉന്നയിച്ച ആരോപണം തെറ്റാണെന്നും, തെളിയിക്കാന്‍ ഉപകരണങ്ങള്‍ വാങ്ങിയതിന്റെ എല്ലാ രേഖകളും ഉണ്ട് എന്നുമാണ്.  എന്നാല്‍ ഇതു കള്ളമാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ജൂലൈ 9 മുതല്‍ 19 വരെ 20 ഓളം കത്തുകളാണ് ഇതുസംബന്ധിച്ച് ഞാന്‍ എഴുതിയത്. എന്നാല്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിയില്‍ നിന്നുള്ള ഒരു മറുപടി ഒഴികെ മറ്റൊന്നിനും മറുപടി ലഭിച്ചിരുന്നില്ല. സര്‍ക്കാറിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മറുപടി അയക്കുമായിരുന്നു. സിദ്ധാരാമയ്യ പറഞ്ഞു.കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഡി കെ ശിവകുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Main Topic : Congress Seeks Judicial Probe Into Covid Equipment Purchase In Karnataka

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം