കോവിഡ് ബാധിച്ചു മരിച്ച ആളുടെ മൃതദേഹം വിട്ടു നല്‍കാന്‍ വൈകി: ഡോക്ടര്‍ക്കെതിരെ ആക്രമണം

ബെംഗളൂരു : കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ച യുവതിയുടെ മൃതദേഹം വിട്ടുനല്‍കാന്‍ വൈകി എന്ന് ആരോപിച്ച് ഡോക്ടര്‍ക്കെതിരെ ബന്ധുക്കളുടെ ആക്രമണം. ബെംഗളൂരു മല്ലേശ്വരത്തെ കെ സി ജനറല്‍ ആശുപത്രിയിലാണ് സംഭവം.

കോവിഡ് ബാധിച്ചു മരിച്ചവരെ പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ സംസ്‌ക്കരിക്കാന്‍ പാടുള്ളു എന്നും ബിബിഎംപി ഉദ്യോഗസ്ഥര്‍ എത്തിയതിന് ശേഷം മാത്രമേ മൃതദേഹം വിട്ടുനല്‍കുമെന്നും പറഞ്ഞതില്‍ പ്രകോപിതരായാണ് ബന്ധുക്കള്‍ ഡോക്ടറെ ആക്രമിച്ചത്. ബിബിഎംപി ഉദ്യോഗസ്ഥര്‍ വന്ന് മൃതദേഹം ശരിയായ രീതിയില്‍ കവര്‍ ചെയ്യാനുണ്ടെന്നും അതിനായുള്ള നടപടികള്‍ക്ക് കാത്തുനില്‍ക്കണമെന്നും ബന്ധുക്കളോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പോലിസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

കഴിഞ്ഞ ജൂണ്‍ 19 നാണ് ശ്വാസകോശ സംബന്ധമായ അസുഖമുള്ള 43 കാരിയെ കെ സി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.

Main Topics : Patient dies, relatives attack doctor


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം