കോവിഡ് ബാധിച്ചു മരിച്ച ആളുടെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല; ആംബുലന്‍സ് ഡ്രൈവര്‍ സംസ്‌കാരം നടത്തി

ബെംഗളൂരു: കോവിഡ് ബാധിച്ചു മരിച്ച വയോധികന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ സംസ്‌കര ചടങ്ങുകള്‍ നടത്തി ആംബുലന്‍സ് ഡ്രൈവര്‍. മുഹമ്മദ് ആസിഫ് എന്ന ചെറുപ്പക്കാരനാണ് വേണുഗോപാൽ റാവു എന്ന 62 കാരൻ്റെ അന്ത്യയാത്രക്ക് സഹായിയായത്.

മക്കള്‍ ഉപേക്ഷിക്കപ്പെട്ടതിനാല്‍ മംഗളൂരുവിലെ വൃദ്ധസദനത്തില്‍ കഴിഞ്ഞിരുന്ന വേണുഗോപാല്‍ റാവു കഴിഞ്ഞ വ്യാഴാഴ്ചയാണ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ആരും തന്നെ മൃതദേഹം ഏറ്റെടുക്കാനും സംസ്‌കരിക്കാനും തയ്യാറായിരുന്നില്ല.

വേണുഗോപാല്‍ റാവുവിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ ആരും ഏറ്റെടുക്കാതെ കിടക്കുന്ന വിവരം അറിഞ്ഞ ആസിഫ് പോലീസ് സ്റ്റേഷനില്‍ എത്തുകയും അനുമതി വാങ്ങുകയും ചെയ്തു. ശ്മശാനത്തിലെത്തിച്ച മൃതദേഹം ഹിന്ദു ആചാര പ്രകാരമാണ് സംസ്‌കരിച്ചത്. ആസിഫിന്റെ കൂട്ടുകാരും ഒന്നിച്ചുണ്ടായിരുന്നു.

Main Topic : Ambulance driver cremates  senior citizen with no family


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം