കോവിഡ് കാലത്ത് ബെന്നാർഘട്ട മൃഗശാലയിൽ പുതിയ അതിഥിയായി ഹിപ്പോ കുഞ്ഞ്

ബെംഗളൂരു : കോവിഡ് മൂലം സന്ദർശകരുടെ ബഹളം ഒഴിഞ്ഞ ബെംഗളൂരു ബെന്നാർഘട്ട ബയോളജിക്കല്‍ പാർക്കിൽ (ബിബിബിപി) ഒരു പുതിയ അതിഥി. പാര്‍ക്കിലെ പതിനൊന്നുകാരിയായ ദശ്യ എന്നു പേരുള്ള ഹിപ്പൊപൊട്ടാമസ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് ഇവിടെ. ബെംഗളൂരു ബെന്നാർഘട്ട ബയോളജിക്കൽ പാർക്കിലുള്ള ഹിപ്പോകളുടെ എണ്ണം ഇതോടെ എട്ടായി. ദശ്യ 2018 ജനുവരിയിൽ മറ്റൊരു ഹിപ്പോകുട്ടിക്ക് ജന്മം നൽകിയിരുന്നു.

സന്തോഷത്തോടെയാണ് ഈ വിവരം അറിയിക്കുന്നതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും ബെന്നാർഘട്ട ബയോളജിക്കൽ പാർക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ വനശ്രീ വിപിൻ സിംഗ് പറഞ്ഞു. ആനിമല്‍ എക്സേഞ്ച് പദ്ധതി പ്രകാരം അധികമായുള്ള ഹിപ്പോകളെ മറ്റു മൃഗശാലകൾക്ക് കൈമാറുമെന്നും വനശ്രീ വിപിൻ സിംഗ് പറഞ്ഞു.

മൃഗശാല, സഫാരി, ബട്ടർഫ്ലൈ പാർക്ക്, റെസ്ക്യൂ കേന്ദ്രം എന്നിങ്ങനെ നാലു യൂണിറ്റുകളിൽ 732 ഹെക്ടറുകളിലായി വ്യാപിച്ചുകിടക്കുന്ന പാർക്കിൽ 2279 മൃഗങ്ങളാണ് ഉള്ളത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം