രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കവിഞ്ഞു

ബെംഗളൂരു : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. കോവിഡ് ബാധിച്ചു മരിച്ചവര്‍ 32700 ലേറെ. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മാത്രം രാജ്യത്ത് പുതുതായി ഒരു ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1429490 ആണ്. ഇതില്‍ 914794 പേര്‍ക്ക് രോഗം ഭേദമായി. 482018 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 16291331 പേരില്‍ ഇതുവരെ പരിശോധന നടത്തി.

രോഗികകളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര കുതിപ്പ് തുടരുകയാണ് 9431 കേസുകളാണ് ഇന്നലെ മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത്. ഇതുവരെ 3757999 പേര്‍ക്കാണ് രോഗം ബാധിച്ചത്. 213238 പേര്‍ക്ക് രോഗം ഭേദമായി. 13656 പേര്‍ മരിച്ചു. 148905 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.

തമിഴ്‌നാട്ടില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 6986 പേര്‍ക്കാണ്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213723 ആയി. 156526 പേര്‍ക്ക് അസുഖം ഭേദമായി. മരണം 3409, ചികിത്സയിലുള്ളവര്‍ 537888.

ഡെല്‍ഹിയില്‍ ഇന്നലെ 1075 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 130606 ആയി. ഇതില്‍ 114875 പേര്‍ക്ക് രോഗം ഭേദമായി. 3827 പേര്‍ മരിച്ചു. ഇപ്പോള്‍ ചികിത്സയില്‍ ഉള്ളവര്‍ 11904 പേര്‍.

കര്‍ണാടകയില്‍ ഇന്നലെ രേപ്പെടുത്തിയത് 5199 കേസുകളാണ്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 96141 ആയി ഉയര്‍ന്നു. 35838 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 58417 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ ഉണ്ട്. 1886 പേര്‍ മരണപ്പെട്ടു.

കേരളത്തില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 927 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 19025 ആയി. ഇതില്‍ 9300 പേര്‍ക്ക് രോഗം ഭേദമായി. 61 പേര്‍ മരിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 9664 പേരാണ്.

അതേ സമയം സിക്കിമിലെ ആദ്യ കോവിഡ് മരണം ഇന്നലെ റിപ്പോർട്ട് ചെയ്തു.സിക്കിമിലെ റോങ്ങ്ലി ഗ്രാമത്തിൽ ചികിത്സയിലായിരുന്ന എഴുപത്തിനാലുകാരനാണ് മരിച്ചത്. സിക്കിമിൽ നിലവിൽ രോഗികളുടെ എണ്ണം 499 ആണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഭോപാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ കോവിഡ് പരിശോധനക്ക് വിധേയനാക്കി. ജയിലിൽ കഴിയുന്ന ലാലുവിനെ റാഞ്ചിയിലെ ആർഐഎം എസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കർണാടകയിൽ ഒരു മന്ത്രിക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കർണാടക വനം മന്ത്രി ആനന്ദ് സിംഗിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ടൂറിസം മന്ത്രി സി ടി രവിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം