കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ചിക്പേട്ട് മാര്‍ക്കറ്റ് തുറന്നു

ബെംഗളൂരു : കോവിഡ് കേസുകളില്‍ പെട്ടെന്ന് ഉണ്ടായ വര്‍ധനവിനെ തുടര്‍ന്ന് ജൂണ്‍ 24 മുതല്‍ അടച്ചിട്ടിരുന്ന ചിക്ക് പേട്ട് മാര്‍ക്കറ്റ് ബിബിഎംപിയുടെ കര്‍ശന നിയന്ത്രണങ്ങളോടെ വീണ്ടും തുറന്നു പ്രവര്‍ത്തിച്ചു. ടൗണ്‍ ഹാള്‍ സര്‍ക്കിള്‍ മുതല്‍ ജെസി റോഡ്, ടിപ്പു സുല്‍ത്താന്‍ പാലസ് റോഡ്, ബാഷ്യം റോഡ്, കീലരി റോഡ്, ആഞ്ജനേയ ടെംപിള്‍ സ്ട്രീറ്റ്, എസ്‌ജെപി റോഡ് എന്നിവയും കോവിഡ് വ്യാപനത്തെ തുടര്‍ന്ന്‍ അടച്ചിട്ടിരുന്നു.

ജൂലൈ 24 മുതല്‍ തന്നെ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇടവിട്ടുള്ള ദിവസങ്ങളില്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളു. ചൊവ്വാഴ്ച മുതല്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി ബിബിഎംപി കമ്മീഷണര്‍ മഞ്ജുനാഥ പ്രസാദ് പറഞ്ഞു കടയിലെ എല്ലാ ജീവനക്കാരും ഉപഭോക്താക്കളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാതെ വരുന്നവരെ കടയില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളതല്ല. സാനിറ്റൈസര്‍, തെര്‍മല്‍ സ്‌ക്രീനിംഗ് എന്നിവയും കടകളില്‍ ഉണ്ടായിരിക്കേണ്ടതാണ്. 50 ശതമാനം ജീവനക്കാര്‍ മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ പാടുള്ളു എന്നും നിര്‍ദ്ദേശമുണ്ട്. കണ്ടെയിന്‍മെന്റ് പ്രദേശങ്ങളിലെ കടകള്‍ തുറക്കാന്‍ അനുമതിയില്ല. 50 വയസിന് മുകളില്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, പത്തു വയസ്സിന് താഴെയുള്ള കുട്ടികള്‍, അസുഖ ബാധിതര്‍ എന്നിവര്‍ക്ക് കടകളില്‍ പ്രവേശന വിലക്ക് ഉണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം