അണ്‍ലോക്ക് 3.0 മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കും നിരോധനങ്ങള്‍ക്കും അയവ് വരുത്തുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്ക് 3.0 മാര്‍ഗ്ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസവും അടഞ്ഞുതന്നെ കിടക്കും. സിനിമാ തീയറ്ററുകളും അടുത്ത മാസം 31 വരെ തുറക്കില്ല. അതേ സമയം ഓഗസ്റ്റ് 5 മുതല്‍ ജിംനേഷ്യങ്ങളും യോഗാ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാം. രാത്രി കാല കര്‍ഫ്യൂ ഒഴിവാക്കിയിട്ടുണ്ട്.ഓഗസ്റ്റ് ഒന്നിന് നിലവിൽ വരുന്ന അൺലോക്ക് 3.0ലെ തീരുമാനങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളിൽ ബാധകമല്ല.

നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ

  • രാത്രി കാല യാത്രാ നിരോധനം നീക്കി
  • സാമൂഹ്യ അകലം പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷത്തിന് അനുമതി. (ഇതില്‍ ജൂലൈ 21 ന് പുറത്തിറക്കിയ അഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ബാധകം)
  • യോഗാ പഠനകേന്ദ്രങ്ങള്‍, ജിംനേഷ്യം എന്നിവക്ക് ആഗസ്റ്റ് അഞ്ചു മുതല്‍ പ്രവര്‍ത്തനാനുമതി (ഇതിനായി ആരോഗ്യ വകുപ്പ് പ്രത്യേകം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കും)
  • വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ / പരിശീലന കേന്ദ്രങ്ങള്‍ ഓഗസ്ത് 31 വരെ അടഞ്ഞ് കിടക്കം
  • രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം തുടരും. സര്‍വീസുകള്‍ വന്ദേമാതര മിഷന് കീഴില്‍ മാത്രം .
  • മെട്രൊ റെയില്‍, സിനിമ ശാലകള്‍, സ്വിമ്മിംഗ് പൂളുകള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, ബാറുകള്‍ എന്നിവ അടഞ്ഞു കിടക്കും.
  • സുരക്ഷ കണക്കിലെടുത്ത് 65 വയസ്സിന്‌ മേല്‍ പ്രായമുള്ളവരും ആരോഗ്യപ്രശ്‌നമുള്ളവരും, ഗര്‍ഭിണികളും 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും വീടുകളില്‍ തന്നെ തുടരണം.
  • നിയന്ത്രിത മേഖലകളില്‍ ( കണ്ടെയിന്‍മെന്റ് സോണുകളില്‍) ലോക് ഡൗണ്‍ ആഗസ്ത് 31 വരെ തുടരും
  • രാഷ്ട്രീയപരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മത-സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള നിയന്ത്രണം തുടരും.

Main Topic : Unlock3: Night Curfew Removed, Schools, Colleges To Stay Shut.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം