നമ്മ മെട്രോ: പിങ്ക് ലൈനില്‍ ഭൂഗര്‍ഭ പാതയുടെ നിര്‍മ്മാണം ആരംഭിച്ചു

ബെംഗളൂരു : നമ്മ മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പിങ്ക് ലൈനിലെ ഡയറി സര്‍ക്കിള്‍ മുതല്‍ നാഗവാര വരെയുള്ള 14 കിലോമീറ്ററില്‍ ഉള്‍പ്പെടുന്ന ഭൂഗര്‍ഭ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി യെദിയൂരപ്പ നിര്‍വഹിച്ചു. 2.88 കിലോമീറ്റര്‍ ടണല്‍ നിര്‍മ്മാണമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഗോട്ടിഗരെ മുതല്‍ നാഗവാര വരെ നീളുന്ന പിങ്ക് ലൈനിന്റെ ആകെ ദൂരം 21.25 കിലോമീറ്ററാണ്.

നമ്മ മെട്രോയുടെ ഏറ്റവും ദീര്‍ഘമേറിയ ഭൂഗര്‍ഭ ഇടനാഴിയാണ് ഡയറി സര്‍ക്കിള്‍ മുതല്‍ നാഗവാര വരെയുള്ള 14 കിലോമീറ്റര്‍ പാത. ശിവാജി നഗര്‍ മുതല്‍ കണ്‍ന്റോണ്‍മെന്റ് സ്റ്റേഷന്‍ വരെയുള്ള ഭാഗത്തെ ടണല്‍ നിര്‍മ്മാണമാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്.

ഭൂമി ഏറ്റെടുക്കല്‍, കോവിഡ് മൂലം ടണല്‍ ബോറിംഗ് മിഷന്‍ എത്താന്‍ വൈകല്‍ എന്നിവ മൂലമാണ് ഭൂഗര്‍ഭ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ വൈകിയത്. ഓരോ ദിവസവും 2.5 മുതല്‍ 5 മീറ്റര്‍ വരെ തുരങ്കം നിര്‍മ്മിക്കും. 2024 ഓടെ പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ നിര്‍മ്മാണ ചുമതല എല്‍ ആന്റ് ടിക്കാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം